Saturday, October 6, 2012

Gallery: ശശികുമാറിന്റെ 'സുന്ദരപാണ്ഡ്യന്‍ കേരളത്തിലെത്തി



ശശികുമാര്‍ നായകനാകുന്ന തമിഴ് ചിത്രം 'സുന്ദരപാണ്ഡ്യന്‍' കേരളത്തിലും പ്രദര്‍ശനത്തിനെത്തി. തമിഴ് നാട്ടില്‍ മികച്ച അഭിപ്രായവും കലക്ഷനും നേടി മുന്നേറുന്ന ചിത്രത്തിലെ നായിക മലയാളിയായ ലക്ഷ്മി മേനോനാണ്.

ശശികുമാറിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന എസ്.ആര്‍ പ്രഭാകരന്റെ കന്നി സംവിധാന സംരംഭമാണിത്. എന്‍.ആര്‍ രഘുനാഥനാണ് സംഗീതമൊരുക്കുന്നത്. ക്യാമറ: പ്രേംകുമാര്‍.

വിജയ് സേതുപതി, സൂരി, അപ്പുക്കുട്ടി, ഇനിഗോ പ്രഭാകരന്‍, സുജാത, തെന്നവന്‍, അരവിന്ദ് എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാളി നടിമാരായ സൌമ്യ സതീഷ്, നീതു എന്നിവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. 

സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും സഹായത്തിനും മടികൂടാതെ ഇറങ്ങുന്ന സുന്ദരപാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ശശികുമാര്‍ അവതരിപ്പിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ സൌഹൃദവും പ്രണയവും ചിത്രം വര്‍ണിക്കുന്നു. 

ചിത്രത്തിലെ നായികയായ ലക്ഷ്മി, മുമ്പ് രഘുവിന്റെ സ്വന്തം റസിയ, ഐഡിയല്‍ കപ്പിള്‍ തുടങ്ങിയ മലയാളചിത്രങ്ങളിലും തമിഴില്‍ 'കുംകി' എന്ന പുതിയ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 

sundara pandian movie gallery
(click to enlarge)










sundara pandian released in kerala, sundara pandian gallery, lakshmi menon in sundarapandian, m.sasikumar, sasikumar's sundarapandian, s.r. prabhakaran, vijay sethupathi, malayalam cinema news, tamil movie news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.