Tuesday, October 16, 2012

പൃഥ്വിയുടെ 'അയ്യ' എത്തി




പൃഥ്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രം 'അയ്യ' തീയറ്ററുകളിലെത്തി. റാണി മുഖര്‍ജി നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന്‍ കുന്ദല്‍കറാണ്. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രം നിര്‍മിക്കുന്നത്.

കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയ നായികാ പ്രാധാന്യമുള്ള 'അയ്യ'ക്ക് സമ്മിശ്ര പ്രതികരണമാണ് ബോളിവുഡില്‍ ലഭിക്കുന്നത്. റാണി മുഖര്‍ജിയുടെ ശക്തമായ വേഷമാണ് ചിത്രത്തില്‍. സ്ഥിരം താരനായകരെ പോലെ നിറഞ്ഞുനില്‍ക്കുന്ന വേഷമൊന്നുമല്ലെങ്കിലും പൃഥ്വിയുടെ അരങ്ങേറ്റത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രമുഖ നിരൂപകരും മാധ്യമങ്ങളും പൃഥ്വിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. പൃഥ്വിയുടെ സിക്സ് പാക്കുമായി എത്തിയ രണ്ടു ഗാനങ്ങളും ചാനലുകളില്‍ ഹിറ്റാണ്.

മറാഠി നായികക്ക് തമിഴനായ യുവാവിനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'ഇഷക്സാദെ' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഈണമൊരുക്കിയ അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീതം.



aiyyaa, prithviraj's aiyyaa released, rani mukherjee prithviraj, aiyyaa from october 12, aiyyaa review


0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.