Thursday, October 25, 2012

Celluloid gallery: കമലിന്റെ സെല്ലുലോയ്ഡ് പുരോഗമിക്കുന്നു




മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരന്റെയും അതിന്റെ സംവിധായകന്‍ ജെ. സി ഡാനിയേലിന്റെയും കഥ പറയുന്ന 'സെല്ലുലോയ്ഡ്' ചിത്രീകരണം പുരോഗമിക്കുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് ജെ.സി ഡാനിയേലിനെ അവതരിപ്പിക്കുന്നത്. 

ഡാനിയേലിന്റെ ചെറുപ്പകാലം മുതല്‍ 56 വയസുവരെയുള്ള വിവിധ ഗെറ്റപ്പുകളില്‍ പൃഥ്വി എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ജാനറ്റിന്റെ വേഷം അവതരിപ്പിക്കുന്നത് മംമ്ത മോഹന്‍ദാസാണ്. 

വിഗതകുമാരന്‍ സിനിമയിലൂടെ മലയാളത്തിന്റെ ആദ്യനായികയായ റോസിയെ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ വോയിസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ചാന്ദിനിയാണ്. സിനിമ പത്രപ്രവര്‍ത്തകനായ ചേലങ്ങാട് ഗോപാകൃഷ്ണന്റെ വേഷമാണ് നടന്‍ ശ്രീനിവാസന്. 

പ്രൈം ടൈം സിനിമയുടെ ബാനറില്‍ ഉബൈദും കമലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വേണുവാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: കെ. രാജഗോപാല്‍, കലാസംവിധാനം: സുരേഷ് കൊല്ലം, സംഗീതം: എം. ജയചന്ദ്രന്‍, ഗാനങ്ങള്‍: റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. 


malayalam movie CELLULOID gallery
(click to enlarge)
















malayalam movie celluloid, prithviraj in celluloid, mamtha mohandas, prithviraj, chandni, vigathakumaran, j.c daniel, kamal's celluloid, celluloid movie gallery

1 comments:

Aneesh K P said...

Have good hopes in Kamal. Prithvi's Make over is nice. Mamtha looks gorgeous.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.