Tuesday, October 16, 2012

ഇനി സെയ്ഫീന ദമ്പതികള്‍!




പ്രമുഖ ബോളിവുഡ് ചലച്ചിത്രതാരങ്ങളായ സെയ്ഫ് അലി ഖാനും കരീനാ കപൂറിനും ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം മംഗല്യം. ചൊവ്വാഴ്ചയാണ് ഇരുവരും വിവാഹിതരായത്. 

മുംബൈ ബാന്ദ്രയിലെ വസതിയില്‍ ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികള്‍ക്ക് മുന്നിലാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്. ലളിതമായ വിവാഹ ചടങ്ങിന് ശേഷം ദമ്പതികള്‍ ബാല്‍ക്കണിയിലെത്തി പുറത്തുള്ള മാധ്യമപ്രവര്‍ത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്തു.

42 കാരനായ സെയ്ഫിന്റെ രണ്ടാം വിവാഹമാണിത്. വിവാഹമോചിതയായ ആദ്യഭാര്യ അമൃത സിംഗില്‍ രണ്ടു മക്കളുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പരേതനായ നവാബ് മന്‍സൂര്‍ അലി ഖാന്‍ പട്ടോടിയുടെയും നടി ഷര്‍മിള ടാഗോറിന്റെയും മകനാണ് സെയ്ഫ്. കപൂര്‍ കുടുംബത്തിലെ നാലാം തലമുറക്കാരിയായ 32 കാരി കരീന രണ്‍ധീര്‍ കപൂറിന്റെയും ബബിതയുടേയും മകളാണ്. കരിഷ്മ കപൂര്‍ മൂത്ത സഹോദരിയാണ്. 2007 മുതല്‍ കരീനയും സെയ്ഫും പ്രണയത്തിലായിരുന്നു. 


saif kareena wedding, kareena wedding photo, saif ali khan married, saifeena

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.