Thursday, October 4, 2012

ജയറാമിന്റെ 'മാന്ത്രികന്‍' അഞ്ചുമുതല്‍




 ഹൊറര്‍ പശ്ചാത്തലത്തിലുള്ള കോമഡി ത്രില്ലറായി അനില്‍ സംവിധാനം ചെയ്യുന്ന 'മാന്ത്രികന്‍' ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച തീയറ്ററുകളിലേക്ക്. ജയറാം വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രത്തില്‍ പൂനം ബജ് വയാണ് നായിക. രാജന്‍ കിരിയത്താണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. 

അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ -ജയറാം- രാജന്‍ കിരിയത്ത് ടീം ഒരുമിക്കുന്ന ചിത്രമാണിത്. യെസ് സിനിമാ കമ്പനിക്കുവേണ്ടി ആനന്ദ് കുമാറാണ് നിര്‍മിക്കുന്നത്. 

മഹാമാന്ത്രികനായ മണപ്പിള്ളി പിഷാരടിയുടെ മകന്‍ മുകുന്ദനുണ്ണി എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. അച്ഛനെ പോലെ മാന്ത്രികനൊന്നുമല്ലെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ പണം മോഹിച്ച് യക്ഷിയെ ഒഴിപ്പിക്കാന്‍ ഇറങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ. 

കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, കോട്ടയം നസീര്‍, ജയന്‍ ചേര്‍ത്തല, മഹേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ക്യാമറ: വൈദി എസ്. പിള്ള, സംഗീതം: എസ്. ബാലകൃഷ്ണന്‍, ഗാനങ്ങള്‍: സന്തോഷ് വര്‍മ, ശരത് വയലാര്‍, എഡിറ്റിംഗ്: പി.സി മോഹനന്‍, മേക്കപ്പ്: പട്ടണം റഷീദ്, ഡിസൈന്‍സ്: ജിസന്‍ പോള്‍.  

mantrikan posters and stills
(click to enlarge)





malayalam movie manthrikan, manthrikan, manthrikan stills, jayaram in manthrikan, poonam bajwa, poonam bajwa in manthrikan, anil, rajan kiriyath, vaidy s. pillai, s.balakrishnan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.