Wednesday, October 17, 2012

Gallery: മമ്മൂട്ടിയുടെ വെള്ളിമലയിലെ ജവാന്‍ 19ന്



മമ്മൂട്ടി നായകനാകുന്ന 'ജവാന്‍ ഓഫ് വെള്ളിമല' ഒക്ടോബര്‍ 19ന് തീയറ്ററുകളിലേക്ക്. നവാഗതനായ അനൂപ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മംമ്ത മോഹന്‍ദാസ് ചിത്രത്തിലെ നായിക. ജെയിംസ് ആല്‍ബര്‍ട്ടാണ് തിരക്കഥയൊരുക്കുന്നത്. ലാല്‍ജോസിനൊപ്പം നിരവധി ചിത്രങ്ങളില്‍ അനൂപ് കണ്ണന്‍ സംവിധാന സഹായിയായിരുന്നു.

വെള്ളിമലയെന്ന ഹൈറേഞ്ച് ഗ്രാമത്തിനെയും അവിടുത്തെ ഡാമിനെയും ചുറ്റിപ്പറ്റിയാണ് കഥ. പട്ടാളത്തില്‍ നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി ഗ്രാമത്തില്‍ തൊഴില്‍തേടി എത്തുന്ന ഗോപീകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഡാം സൈറ്റിലെ ജീവനക്കാരനായ വര്‍ഗീസായി ശ്രീനിവാസന്‍ എത്തുന്നു. ഗ്രാമത്തില്‍ ചില ആവശ്യങ്ങള്‍ക്കായി എത്തുന്ന കോശി ഉമ്മന്‍ എന്ന കഥാപാത്രമായി ആസിഫ് അലിയും പ്രധാന വേഷത്തിലുണ്ട്. 

ബാബുരാജ്, സുനില്‍ സുഖദ, ലിയോണ ലിഷോയ്, കോട്ടയം നസീര്‍, കലാഭവന്‍ നിയാസ്, അമിത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

മമ്മൂട്ടിയുടെ പ്ലേ ഹൌസ് നിരവധി ചിത്രങ്ങള്‍ ഇതിനുമുമ്പ് വിതരണത്തിനെത്തിച്ചിട്ടുണ്ടെങ്കിലും ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്. ഡാം രംഗങ്ങള്‍ പലതും ബലൂണ്‍ ലൈറ്റ് ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

സംഗീതം: ബിജി ബാല്‍, ഗാനങ്ങള്‍: അനില്‍ പനച്ചൂരാന്‍, വേണുഗോപാല്‍,  ക്യാമറ: സതീഷ് കുറുപ്പ്, എഡിറ്റിംഗ്: മനോജ്, സൌണ്ട് ഡിസൈന്‍: രംഗനാഥ് രവി, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആക്ഷന്‍: മാഫിയാ ശശി, കലാസംവിധാനം: പ്രശാന്ത് മാധവ്.

malayalam movie JAWAN OF VELLIMALA gallery
(click to enlarge)


























jawan of vellimala, jawan of vellimala gallery, jawan of vellimala preview, malayalam movie jawan of vellimala, mamtha mohandas, mammootty as jawan, mammootty, anoop kannan, jawan of vellimala by anoop kannan, bijibal, james albert, playhouse, asif ali, leona, baburaj, sreenivasan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.