Thursday, October 11, 2012

Gallery: സൂര്യയുടെ സയാമീസ് 'മാട്രാന്‍' 12 മുതല്‍




സൂര്യ സയാമീസ് ഇരട്ടകളായെത്തുന്ന തമിഴ് ചിത്രം 'മാട്രാന്‍' 12ന് റിലീസ് ചെയ്യും. 'കോ'യ്ക്ക് ശേഷം കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. 

മുമ്പ് 'അയന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ സൂര്യയും കെ.വി ആനന്ദും ഒന്നിച്ചിരുന്നു. ഹാരിസ് ജയരാജ് ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റാണ്. എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റ്സിനുവേണ്ടി കല്‍പാത്തി എസ്. അഘോരമാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥാ ജോഡികളായ 'ശുഭ' ചിത്രത്തിന്റെ രചന. ക്യാമറ: സൌന്ദര്‍ രാജന്‍, എഡിറ്റിംഗ്: ആന്റണി. 

വിമലന്‍, അഖിലന്‍ എന്നീ സയാമീസ് ഇരട്ടകളെയാണ് സൂര്യ അവതരിപ്പിക്കുന്നത്. വിവേക്, സച്ചിന്‍ ഖേദേകര്‍, താര, അജയ് രത്നം, കാര്‍ത്തിക് ബാലാജി, ഇഷാ ഷേര്‍വാണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പും പുറത്തിറങ്ങുന്നുണ്ട്. 

തമിഴ് നാട്ടിലും ആന്ധ്രയിലും കേരളത്തില്‍ വിദേശത്തുമായി വന്‍ തുകക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്. സൂര്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസാണ് 'മാട്രാന്‍'. 

Mattrraan movie gallery
(click to enlarge)












mattrraan, mattraan gallery, surya, k.v anand, kajal agarwal, mattrraan from october 12, harris jayaraj

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.