Friday, October 26, 2012

ഈയാഴ്ച ആറ് മലയാള ചിത്രങ്ങള്‍
ഈയാഴ്ച ആറ് മലയാള  ചിത്രങ്ങള്‍ തീയറ്ററുകളിലേക്ക്. ഇതിലൊന്ന് തെലുങ്കില്‍ നിന്നുള്ള മൊഴിമാറ്റ ചിത്രമാണ്. ആര്‍. ശരത്തിന്റെ 'പറുദീസ', സജീവന്‍ അന്തിക്കാടിന്റെ 'പ്രഭുവിന്റെ മക്കള്‍',  ബിജോയിന്റെ 'പത്മവ്യൂഹം', ജയറാമിനെ നായകനാക്കി വേണു പ്രദീപ് സംവിധാനം ചെയ്ത 'കൊച്ചി ടു കോടമ്പാക്കം',  ' കാശ്' എന്നിവയാണ് 26 വെള്ളിയാഴ്ച റിലീസാകുന്നത്. തെലുങ്കില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത, വിഷ്ണു മഞ്ചു നായകനായ 'എന്തിനും റെഡിയും' വെള്ളിയാഴ്ച എത്തുന്നുണ്ട്. 

കായല്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. ശരത് സംവിധാനം ചെയ്യുന്ന 'പറുദീസ'യില്‍ ശ്രീനിവാസന്‍, തമ്പി ആന്റണി, ശ്വേതാ മേനോന്‍, ജഗതി ശ്രീകുമാര്‍, വിഷ്ണുപ്രിയ, നന്ദു തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

തമ്പി ആന്റണി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന വിനു എബ്രഹാമിന്റേതാണ്. സംഗീതം: ഔസേപ്പച്ചന്‍. 

സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'പ്രഭുവിന്റെ മക്കള്‍' ദൈവ വിശ്വാസം സംബന്ധിച്ച ഗൌരവകരമായ ചര്‍ച്ചയാണ് മുന്നോട്ട്വെക്കുന്നത്. മധു, വിനയ് ഫോര്‍ട്ട്, കലാഭവന്‍ മണി, സലീംകുമാര്‍, ശ്വാസിക, അരുണ്‍, ജിജോയ് തുടങ്ങിയവരാണ് താരങ്ങള്‍. 

ജയറാമിനെ നായകനാക്കി വേണു പ്രദീപ് സംവിധാനം ചെയ്ത കൊച്ചി ടു കോടമ്പാക്കം എന്ന ചിത്രവും 26ന് തീയറ്ററുകളിലെത്തും. ചാരുത, ലത റാവു, റീന ബഷീര്‍, ഇന്ദ്രന്‍സ്, ദില്ലി ഗണേഷ്,ധര്‍മജന്‍, ദിനേശ് പണിക്കര്‍,  പ്രിയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സംഗീതം: തമന്‍, ഗാനങ്ങള്‍: വയലാര്‍ ശരത്, ക്യാമറ: ക്രിഷ് കൈമള്‍, എഡിറ്റിംഗ്: എ.എല്‍. രമേശ്. വി.എസ് ഇന്റര്‍നാഷനല്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം പാദുവ റീലീസാണ് തീയറ്ററില്‍ എത്തിക്കുന്നത്. 

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയുമായി ബന്ധപ്പെട്ട കഥ പറയുന്ന ബിജോയ് പി.ഐയുടെ 'പത്മവ്യൂഹ'വും 26ന് എത്തുന്നു. ഒരു പത്രപ്രവര്‍ത്തകന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള പൊലീസ് അന്വേഷണമാണ് കഥാതന്തു. മെഗാവേവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നോബി തരകന്‍, അമല്‍ എബ്രഹാം, സജീവ് നായര്‍, അഞ്ചല്‍ ബാബു, കിരണ്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

സംഗീതം: സഞ്ജീവ് കൃഷ്ണന്‍, ഗാനങ്ങള്‍: സുകു മരുതത്തൂര്‍, അജി ദൈവപ്പുര. എഡിറ്റിംഗ്: സഫ്ദര്‍ മാര്‍വ. 

ഫിലിം ബ്രെവറിക്ക് വേണ്ടി ഓജി നിര്‍മിക്കുന്ന 'കാശ്' യുവതാരങ്ങള്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ്. സുജിത്ത്സജിത്ത് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. 

രാജീവ് പിള്ള, ബിനീഷ് കോടിയേരി, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഗീതാ വിജയന്‍ തുടങ്ങിയവരാണ് താരങ്ങള്‍.  
ക്യാമറ: എസ്.ബി പ്രിജിത്ത്, സംഗീതം: സന്ദീപ് പിള്ള, ഗാനങ്ങള്‍: വയലാര്‍ ശരത്, എഡിറ്റിംഗ്: വിവേക് ഹര്‍ഷന്‍, സംഭാഷണം: വാമനപുരം മണി.

തെലുങ്കിനൊപ്പം ഈയാഴ്ച മലയാളം പതിപ്പും റിലീസാകുന്ന ചിത്രമാണ് 'എന്തിനും റെഡി'. വിഷ്ണു മഞ്ചുവും ഹന്‍സികയുമാണ് മുഖ്യവേഷത്തിലുള്ളത്. ജി. നാഗേശ്വര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ഡോ. മോഹന്‍ ബാബുവാണ് നിര്‍മാണം. 
six malayalam movies this week, parudeesa, swetha menon, r. sarath, prabhuvinte makkal, sajeevan anthikad, vinay fort, swasika, kaash, malayalam movie kaash, padmavyooham, enthinum ready, vishnu manchu

2 comments:

Saji said...

ഈശ്വരാ ആറെണ്ൺത്തിനെയും കാത്തോളണേ

കമ്പ്യൂട്ടര്‍ ടിപ്സ് said...

സൂപ്പര്‍ താരങ്ങള്‍ എല്ലാം എവിടെപ്പോയി?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.