Friday, October 5, 2012

മുറി ഇംഗ്ലീഷുമായി ശ്രീദേവി എത്തുന്നു




മുറി ഇംഗ്ലീഷ് പറയുന്ന വീട്ടമ്മയായി ശ്രീദേവി വീണ്ടും വെള്ളിത്തിരയിലെത്തുന്നു, ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന ചിത്രത്തിലൂടെ. 

ഗൌരി ഷിന്‍ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂനെക്കാരിയായ ശശി ഗോഡ്ബൊലെ എന്ന വീട്ടമ്മ ഇംഗ്ലീഷ് പഠിക്കാന്‍ ഒരു കോഴ്സിന് ചേരുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളും വിവരിക്കുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീദേവി വീണ്ടും സിനിമാഭിനയത്തിനെത്തുന്നത്. 

'ഇംഗ്ലീഷ് വിംഗ്ലിഷി'ല്‍ ഫ്രെഞ്ച് നടന്‍ മെഹ്ദി നെബാാേ അദില്‍ ഹുസൈന്‍, പ്രിയാ ആനന്ദ് തുടങ്ങിയവരും അഭിനയിക്കുന്നു. അമിതാഭ് ബച്ചന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബിംഗ് പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്. തമിഴില്‍ അമിതാഭ് ബച്ചന്റെ വേഷം കൈകാര്യം ചെയ്യുന്നത് അജിത്താണ്.

ഒക്ടോബര്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യും. പാ, ചീനി കം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍. ബാല്‍കിയുടെ ഭാര്യയാണ് സംവിധായിക ഗൌരി ഷിന്‍ഡേ. സംവിധായിക തന്നെയാണ് തിരക്കഥയും ഒരുക്കിയത്. അമിത് ത്രിവേദിയുടേതാണ് സംഗീതം. 




english vinglish, sreedevi in english vinglish, english vinglish preview, english vinglish from october 5, gauri shinde, r. baalki, amit trivedi, amitabh bachchan, ajithkumar



0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.