Wednesday, October 17, 2012

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'എ ബി സി ഡി'യില്‍ ദുല്‍ഖര്‍




 'ബെസ്റ്റ് ആക്ടറി'ന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'എ ബി സി ഡി' യില്‍ (അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി) ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നു. ചിത്രത്തിന്റെ പൂജ ഒക്ടോബര്‍ 17ന് കൊച്ചിലയില്‍ നടക്കും. ഷൂട്ടിംഗ് 18ന് ആരംഭിക്കും. 

അമേരിക്കന്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ 'അക്കരക്കാഴ്ചകള്‍' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ഗ്രിഗറി ദുല്‍ഖറിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൂരജ് -നീരജ് എന്നീ ഡോക്ടര്‍മാര്‍ രചിക്കുന്ന കഥക്ക് തിരക്കഥ ഒരുക്കുന്നത് ഇവര്‍ക്കൊപ്പം മാര്‍ട്ടിന്‍ പ്രക്കാട്ടും നവീന്‍ ഭാസ്കറും ചേര്‍ന്നാണ്. 

നാടകപ്രവര്‍ത്തക അപര്‍ണ ഗോപിനാഥാണ് നായിക. ജോമോന്‍ ടി ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ഗോപീസുന്ദറാണ്. പ്രമുഖ വിതരണക്കാരനും തീയറ്ററുടമയുമായ ഷിബു തമീന്‍സാണ് തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. 

martin prakkat's abcd, dulquer salmaan in A.B.C.D, naveen bhaskar, aparna gopinath, sooraj neeraj, jomon t john, dulquer in martin prakkat's film, malayalam movie a b c d

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.