Tuesday, October 16, 2012

അഞ്ചാമത് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റിവല്‍ നവംബര്‍ 14 മുതല്‍






 സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി സംഘടിപ്പിക്കുന്ന അഞ്ചാമത് കേരളാ സ്റേറ്റ് ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഫിലിം ഫെസ്റിവല്‍ നവംബര്‍ 14, 15, 16 തീയതികളില്‍ തൃശൂരില്‍ നടക്കും. മുനിസിപ്പല്‍ ടൌണ്‍ ഹാള്‍, സാഹിത്യ അക്കാദമി ഹാള്‍, റീജണല്‍ തീയേറ്റര്‍ എന്നീ മൂന്ന് പ്രദര്‍ശനവേദികളിലായി 200 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സ്കൂള്‍ വിദ്യാര്‍ഥികടക്കം രജിസ്റര്‍ ചെയ്ത 2000 ഡെലിഗേറ്റുകള്‍ ഫെസ്റിവലില്‍ പങ്കെടുക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റിവല്ലിനോടനുബന്ധിച്ച് ചലച്ചിത്രനിര്‍മ്മാണം സംബന്ധിച്ച് വര്‍ക്ക്ഷോപ്പും സെമിനാറും ശില്‍പശാലയും സംഘടിപ്പിക്കും.  

വിദ്യാര്‍ത്ഥികള്‍ക്ക് ചലച്ചിത്രനിര്‍മ്മാണം സംബന്ധിച്ച് അറിവു പകരുക, അവര്‍ നിര്‍മ്മിച്ച ചലച്ചിത്രങ്ങള്‍ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഐ.ഇ.ടിയാണ് ഫെസ്റിവല്‍ സംഘടിപ്പിക്കുന്നത്.  കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചതും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മ്മിച്ചതുമായ ചിത്രങ്ങളുടെ പ്രദര്‍ശനവും മത്സരവുമാണ് ചലച്ചിത്രോത്സവത്തില്‍ നടക്കുന്നത്. 

വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ചിത്രങ്ങളെയും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മ്മിച്ച ചിത്രങ്ങളെയും പ്രൈമറി, സെക്കന്ററി, സീനിയര്‍സെക്കന്ററി, ബി.ആര്‍.സി (ബ്ലോക്ക് റിസോഴ്സ് സെന്റര്‍) എന്നീ നാലു വിഭാഗങ്ങളായി തിരിച്ചാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നത്. കുട്ടികള്‍ നിര്‍മ്മിച്ച  ഏറ്റവും മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും ചീഫ് മിനിസ്റേഴ്സ് ട്രോഫിയും, കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ച ഏറ്റവും മികച്ച ചിത്രത്തിന് അന്‍പതിനായിരം രൂപയും എഡ്യൂക്കേഷന്‍ മിനിസ്റേഴ്സ് ട്രോഫിയും അവാര്‍ഡായി നല്‍കുന്നതാണ്.  

ഓരോ വിഭാഗത്തിലും മികച്ച ഒന്നാമത്തെ ചിത്രം, രണ്ടാമത്തെ ചിത്രം, മൂന്നാമത്തെ ചിത്രം, മികച്ച തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദലേഖനം, സെറ്റ് ഡിസൈനിംഗ്, പശ്ചാത്തലസംഗീതം, ആനിമേഷന്‍, ഡബ്ബിംഗ് എന്നിങ്ങനെ പന്ത്രണ്ട് അവാര്‍ഡുകള്‍ വീതം നല്‍കും. 
ഓരോ വിഭാഗത്തിലെയും മികച്ച ഒന്നാമത്തെ ചിത്രത്തിന് പതിനായിരം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡായി നല്‍കുക. മികച്ച രണ്ടാമത്തെ ചിത്രത്തിനും, തിരക്കഥാകൃത്തിനും, സംവിധായകനും, ഛായാഗ്രാഹകനും അയ്യായിരം രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും അവാര്‍ഡായി നല്‍കും. ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ബാക്കി എല്ലാ അവാര്‍ഡുകളും. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ നിന്ന് 2012 ലെ മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവരെ തെരഞ്ഞെടുക്കും. പതിനായിരം രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് ഈ അവാര്‍ഡ്. കൂടാതെ മികച്ച വിദ്യാര്‍ഥി സംവിധായകനെ പി. രാമദാസ് അവാര്‍ഡ് നല്‍കി ആദരിക്കും.

നവംബര്‍ 14 ന് രാവിലെ 10 മണിക്ക് ചലച്ചിത്രമേളയുടെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് മൂന്നുവേദികളിലായി ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. അന്തര്‍ദേശീയതലത്തിലും ദേശീയതലത്തിലും കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ച മികച്ച ചിത്രങ്ങളും ഫെസ്റിവലിനോടനുബന്ധിച്ച്  പ്രദര്‍ശിപ്പിക്കും. 16ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപനസമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്  മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും.  ചലച്ചിത്രമേളയിലും ചലച്ചിത്രനിര്‍മ്മാണ ശില്‍പശാലയിലും പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.


childrens film festival, siet, childrens film fest at thrissur, malayalam cinema, kerala children's film festival from november 14

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.