Sunday, October 7, 2012

Gallery: ലാല്‍ജോസിന്റെ 'അയാളും ഞാനും തമ്മില്‍' 19 ന്


 'ഡയമണ്ട് നെക്ക്ലേസി'നു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'അയാളും ഞാനും തമ്മില്‍' അടുത്തവാരം തീയറ്ററുകളിലെത്തുന്നു. 'ക്ലാസ് മേറ്റ്സി'നുശേഷം ലാല്‍ ജോസ് -പൃഥ്വിരാജ്- നരേന്‍ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ടിതിന്. പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശ് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ടീമാണ്. 

അര്‍പ്പണമനോഭാവം കൊണ്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു മുതിര്‍ന്ന ഡോക്ടറും മറ്റൊരു യുവ ഡോക്ടറും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ പറയുന്നത്. രവി തരകനെന്ന യുവഡോക്ടര്‍ക്കുണ്ടാകുന്ന അസാധാരണ അനുഭവങ്ങളാണ് കഥ മുന്നോട്ടുനയിക്കുന്നത്. രവി ജീവിതത്തില്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ മുതിര്‍ന്ന ഡോക്ടറായ സാമുവല്‍ കടന്നുവരുന്നു. 

രവിയായി പൃഥ്വിരാജും സാമുവലായി പ്രതാപ് പോത്തനും അഭിനയിക്കുന്നു. രവിയുടെ അടുത്ത സുഹൃത്തായ വിവേകിന്റെ വേഷത്തിലാണ് നരേന്‍ എത്തുന്നത്. 

സംവൃതാ സുനില്‍, റിമാ കല്ലിംഗല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് നായികമാര്‍. കലാഭവന്‍ മണി, സലിംകുമാര്‍, പ്രേം പ്രകാശ്, അനില്‍ മുരളി, സിദ്ധാര്‍ഥന്‍, സുകുമാരി, സുരഭി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

സംഗീതം: ഔസേപ്പച്ചന്‍, ഗാനങ്ങള്‍: ശരത് വയലാര്‍, ക്യാമറ: ജോമോന്‍ ടി. ജോണ്‍, എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, ഡിസൈന്‍സ്: ജിസണ്‍ പോള്‍. സെഞ്ച്വറി ഫിലിംസ് ചിത്രം വിതരണം ചെയ്യും.   

ayalum njanum thammil gallery
(click to enlarge)




































ayalum njanum thammil, malayalam movie ayalum njanum thammil, ayalum njanum thammil gallery, preview, prithviraj, laljose, prathap pothen, bobby sanjay, prakash movie tone, ouseppachan, jomon t john, rima kallingal, samvritha sunil, ramya nambeesan

1 comments:

Unknown said...

good film bt chila edagal eanthopola,,pinne pazhya kaalathe costums nta kaariyathil problms undu kadha nadakkunnna kaalaghattathe dressing eganeyaerunno eannu urappano

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.