Thursday, September 20, 2012

Gallery: ഈയാഴ്ചത്തെ മല്‍സരം ട്രിവാന്‍ഡ്രം ലോഡ്ജും ഹസ്ബന്റ്സ് ഇന്‍ ഗോവയും തമ്മില്‍




 ഈവാരം കേരളത്തിലെ തീയറ്ററുകളില്‍ മല്‍സരത്തിനിറങ്ങുന്നത് വി.കെ പ്രകാശിന്റെ 'ട്രിവാന്‍ഡ്രം ലോഡ്ജും' സജി സുരേന്ദ്രന്റെ 'ഹസ്ബന്റ്സ് ഇന്‍ ഗോവ'യും. 

'ബ്യൂട്ടിഫുളി'ന് ശേഷം സംവിധായകന്‍ വി.കെ പ്രകാശിനൊപ്പം ജയസൂര്യ, അനൂപ് മേനോന്‍ ടീം ഒരുമിക്കുന്ന ചിത്രമാണ് 'ട്രിവാന്‍ഡ്രം ലോഡ്ജ്'. അനൂപ് തന്നെയാണ് തിരക്കഥയും ഗാനങ്ങളും ഒരുക്കുന്നത്. ഭാവന, ധ്വനി എന്നിവരാണ് നായികമാര്‍. പി. ബാലചന്ദ്രന്‍, സൈജു കുറുപ്പ്, അരുണ്‍, തെസ്നി ഖാന്‍, നന്ദു, ജനാര്‍ദനന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ടൈം ആഡ്സിനുവേണ്ടി പി.എ. സെബാസ്റ്റ്യന്‍ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം.ജയചന്ദ്രനാണ്. ക്യാമറ: പ്രദീപ് നായര്‍, എഡിറ്റിംഗ്: മഹേഷ് നാരായണന്‍. ഗൌരവമായ പ്രമേയം ലളിതവും നര്‍മപ്രധാനവുമായി ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

സജി സുരേന്ദ്രന്റെ 'ഹസ്ബന്റ്സ് ഇന്‍ ഗോവ' അദ്ദേഹത്തിന്റെ ആദ്യചിത്രങ്ങള്‍ പോലെ മാസ് എന്റര്‍ടെയ്നര്‍ കോമഡിയാണ്. യു.ടി.വി മോഷന്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, ലാല്‍, രമ്യ നമ്പീശന്‍, റീമാ കല്ലിംഗല്‍, ഭാമ, പ്രവീണ, കലാഭവന്‍ മണി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഭാര്യമാരില്‍ നിന്ന് രക്ഷപ്പെട്ട് ആഘോഷിക്കാന്‍ ഗോവന്‍ യാത്ര നടത്തുന്ന മൂന്നു ഭര്‍ത്താക്കന്‍മാര്‍ക്കുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രം രസകരമായി അവതരിപ്പിക്കുന്നത്. കൃഷ്ണ പൂജപ്പുരയാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. സംഗീതം: എം.ജി ശ്രീകുമാര്‍, ക്യാമറ: അനില്‍ നായര്‍. 

രണ്ടുചിത്രങ്ങളും മികച്ച പ്രീ റിലീസ് റിപ്പോര്‍ട്ടുകളും വന്‍ പ്രതീക്ഷകളുമായാണ് തീയറ്ററുകളിലെത്തുന്നത് എന്നതിനാല്‍ ബോക്സ് ഓഫീസില്‍ പോരാട്ടം കടുപ്പമുള്ളതാകും. 

trivandrum lodge and huabands in goa gallery

TRIVANDRUM LODGE GALLERY
(click to enlarge)












******************************

HUSBANDS IN GOA GALLERY
(click to enlarge)












husbands in goa and trivandrum lodge releasing on september 21, malayalam movie husbands in goa gallery, malayalam movie trivandrum lodge gallery, trivandrum lodge, jayasurya, v.k.prakash, anoop menon, bhavana, dwani, husbands in goa, saji surendran, lal, asif ali, indrajith, bhama, rima kallingal, remya nambeesan, malayalam cinema gallery, cinemajalakam

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.