Tuesday, September 11, 2012

തീയറ്ററുകള്‍ 20 ന് അടച്ചിടും




 വൈദ്യുതി നിരക്ക് കൂട്ടിയ പശ്ചാത്തലത്തില്‍ തീയറ്ററുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യവുമായി തീയറ്റര്‍ ഉടമകള്‍ സമരത്തിലേക്ക്. 
ആദ്യഘട്ടമായി ഈ മാസം 20 ന് തീയറ്ററുകള്‍ അടച്ചിട്ട് സൂചനാ സമരം നടത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

സര്‍വീസ് ചാര്‍ജ് വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ ഒക്ടോബര്‍ 17 മുതല്‍ തീയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടചിട്ട് പണിമുടക്ക് നടത്തുമെന്നും  ഫെഡറേഷന്‍ അറിയിച്ചു.

theatre strike, kerala, liberty basheer, kerala film exhibitors federation, malayalam cinema

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.