Monday, September 10, 2012

റാസ് 3 സൂപ്പര്‍ഹിറ്റിലേക്ക്




 ഇമ്രാന്‍ ഹാഷ്മി, ബിപാഷ ബസു, ഇഷാ ഗുപ്ത തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന 'റാസ് 3' സൂപ്പര്‍ഹിറ്റിലേക്ക്. വിശേഷ് ഫിലിംസിന്റെ ബാനറില്‍ വിക്രം ഭട്ട് സംവിധാനം ചെയ്ത ഈ ത്രീഡി ചിത്രം ആദ്യദിനമായ വെള്ളിയാഴ്ച 10.50 കോടി നേടി. വ്യാഴാഴ്ച പെയ്ഡ് പ്രീവ്യൂ വഴി അരക്കോടി നേരത്തെ നേടിയിരുന്നു. കൂടാതെ ശനിയാഴ്ച 11 കോടിയും ഞായറാഴ്ച 13.75 കോടിയും തീയറ്ററുകളില്‍ നിന്ന് നേടി. 35 കോടി ആദ്യ ആഴ്ച ചിത്രം കളക്ട് ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഹൊറര്‍ പശ്ചാത്തലത്തിലാണ് റാസ് 3 അണിയിച്ചൊരുക്കിയിരിക്കുന്നത്. 

അതേസമയം, കഴിഞ്ഞവാരം അക്ഷയ് കുമാര്‍ നായകനായി പുറത്തുവന്ന സിരിഷ് കുന്ദര്‍ ചിത്രം 'ജോക്കര്‍' വമ്പന്‍ ഫ്ളോപ്പായി. വമ്പന്‍ കളക്ഷന്‍ നേടിയ 'റൌഡി റാത്തോഡി'ന് ശേഷം അക്ഷയും സോനാക്ഷിയും ഒന്നിച്ച ചിത്രം തകര്‍ന്നടിഞ്ഞത് ഇരുവര്‍ക്കും തിരിച്ചടിയായി. 

സല്‍മാന്‍ ഖാന്റെ 'ഏക് ഥാ ടൈഗര്‍' നാലു വാരങ്ങള്‍ക്ക് ശേഷവും മികച്ച കളക്ഷനോടെ മുന്നോട്ടുപോകുന്നു. ആദ്യ അഞ്ചുദിനം കൊണ്ട് 100 കോടി നേടിയ ചിത്രം ബ്ലോക്ക് ബസ്റ്ററാണ്. 198 കോടി ഇതിനകം തീയറ്ററുകളില്‍ നേടിയ ചിത്രം ഉടന്‍ 200 കോടിയും തികയ്ക്കും.

റണ്‍ബീര്‍ കപൂര്‍ നായകനായ 'ബര്‍ഫി', എന്നിവയാണ് ഈ വാരാന്ത്യം റിലീസാകുന്ന ഹിന്ദി ചിത്രങ്ങള്‍.


raaz3, raaz3 heading towards a superhit, imran hashmi, bipasha basu, esha gupta, ek tha tiger, joker, hindi box office, bollywood

1 comments:

Nidheesh Krishnan said...

GOOd :)

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.