കടലോരത്തിന്റെ പശ്ചാത്തലത്തില്‍ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന 'പുതിയ തീരങ്ങള്‍' സെപ്റ്റംബര്‍ 27ന് ചിത്രം തീയറ്ററുകളിലെത്തും. നെടുമുടി വേണു, നിവിന്‍ പോളി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. നമിത അവതരിപ്പിക്കുന്ന താമര എന്ന പെണ്‍കുട്ടിയും പിതൃതുല്യനായ നെടുമുടിയുടെ കഥാപാത്രവുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഇന്നസെന്റ്, കെ.പി.എ.സി ലളിത, മല്ലിക, ചെമ്പില്‍ അശോകന്‍, ധര്‍മജന്‍, സിദ്ധാര്‍ഥ് ശിവ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ബെന്നി പി. നായരമ്പലം സത്യന്‍ അന്തിക്കാട് ചിത്രത്തിന് വേണ്ടി ആദ്യമായി രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന് ഈണങ്ങളൊരുക്കുന്നത് ഇളയരാജയാണ്. ഗാനങ്ങള്‍: കൈതപ്രം. ആന്‍ മെഗാ മീഡിയക്ക് വേണ്ടി നീറ്റാ ആന്റോയാണ് നിര്‍മാണം. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍, ക്യാമറ: വേണു, എഡിറ്റിംഗ്: രാജഗോപാല്‍, വസ്ത്രാലങ്കാരം: എസ്.ബി സതീശന്‍, നിശ്ചല ഛായാഗ്രഹണം: മോമി, പോസ്റ്റര്‍ ഡിസൈന്‍: ജിസന്‍ പോള്‍.
malayalam movie puthiya theerangal gallery
(click to enlarge)
puthiya theerangal, malayalam movie puthiya theerangal, sathyan anthikad, nivin pauly, namitha pramod, nedumudi venu, innocent, ilayaraja, benny p. nayarambalam, puthiya theerangal from september 27, puthiya theerangal gallery, malayalam cinema news
0 comments:
Post a Comment