Wednesday, September 19, 2012

Gallery: പ്രിയാമണി സയാമീസായി 'ചാരുലത' എത്തുന്നു




സയാമീസ് ഇരട്ടകളായി പ്രിയാമണി എത്തുന്ന ത്രില്ലര്‍ ചിത്രം 'ചാരുലത' നാലുഭാഷകളില്‍ തീയറ്ററുകളിലേക്ക്. മലയാളം, കന്നട, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം 21ന് റിലീസാകും. പി. കുമാറാണ് സംവിധാനം. നിര്‍മാണം: രമേഷ് കൃഷ്ണമൂര്‍ത്തി, ഡി.യോഗേഷ്. സെവന്‍ ആര്‍ട്സ് ഫിലിംസാണ് കേരളത്തിലെ വിതരണക്കാര്‍.

സയാമീസ് ഇരട്ടകളില്‍ ഒരാള്‍ക്ക് പ്രണയമുണ്ടാകുന്നതോടെയാണ് അവര്‍ പിരിയാന്‍ ശസ്ത്രക്രിയക്കൊരുങ്ങുന്നത്. ഇതോടെ ചിത്രം പ്രണയവും സസ്പെന്‍സും നിറഞ്ഞൊരു ഹൊറര്‍ ചിത്രമായി മാറുകയാണ്. 

'നോട്ടുബുക്ക്', 'പോസിറ്റീവ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനായ സ്കന്ദയാണ് നായകന്‍. ശരണ്യ, സീത, രവിശങ്കര്‍, ആരതി, മാസ്റ്റര്‍ ഗണേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എഡിറ്റിംഗ്: ഡോണ്‍മാക്സ്, ക്യാമറ: പനീര്‍ശെല്‍വം, സംഗീതം: സുന്ദര്‍ സി. ബാബു.

MALAYALAM MOVIE 'CHARULATHA' POSTER GALLERY
(click to enlarge)















charulatha malayalam movie, priyamani as charulatha, charulatha movie gallery, priyamani as sayamees twins in charulatha, skanda, sayamees charulatha, charulatha in malayalam, horror film charulatha, malayalam cinema news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.