Monday, September 24, 2012

ഓസ്കര്‍ രുചി തേടാന്‍ ബര്‍ഫിയും!




അനുരാഗ് ബസു സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ബര്‍ഫി' അടുത്ത ഓസ്കര്‍ മല്‍സരങ്ങളില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. മികച്ച വിദേശ ചിത്രത്തിനുള്ള വിഭാഗത്തിലാണ് ബര്‍ഫി മല്‍സരിക്കുക. 

രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, ഇല്യാന ഡിക്രൂസ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെ ഇഷ്ടം നേടി മുന്നേറുന്നതിനിടെയാണ് ഓസ്കര്‍ വേദിയിലെത്താനുള്ള അവസരം തെളിഞ്ഞത്. 20 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ബര്‍ഫിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഭാഗ്യം ലഭിച്ചത്. 

ബധിരനും മൂകനുമായുള്ള യുവാവും ഓട്ടിസം ബാധിച്ച യുവതിയും തമ്മിലുള്ള ആത്മബന്ധം ആഴത്തില്‍ വിവരിക്കുന്ന ചിത്രം നര്‍മപശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ബീര്‍, പ്രിയങ്ക തുടങ്ങിയവരുടെ അഭിനയവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൂടാതെ, കലക്ഷനില്‍ രണ്‍ബീറിന് ഏറ്റവും മികച്ച ഓപ്പണിംഗ് നേടിയ ചിത്രവുമാണിത്.





barfi!, barfi nominated as india's official oscar entry, ranbir kapoor, ileana d'cruz, priyanka chopra, anurag basu, utv, barfi to oscars

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.