Wednesday, September 5, 2012

സലീം അഹമ്മദിന്റെ 'കുഞ്ഞനന്തന്റെ കട'യില്‍ മമ്മൂട്ടി




നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 'ആദാമിനെറ മകന്‍ അബു'വിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. 'കുഞ്ഞനന്തന്റെ കട' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് ശബ്ദമൊരുക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ് . 

'അബു'വിന്റെ ദൃശ്യങ്ങള്‍ക്ക് മാറ്റ് കൂട്ടിയ പ്രശസ്ത ഛായാഗ്രാഹകന്‍ മധു അമ്പാട്ടാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്. 

ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം കണ്ണൂര്‍ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കുഞ്ഞനന്തന്‍ എന്ന പലചലക്ക് കച്ചവടക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നാടകരംഗത്തു നിന്നുള്‍പ്പെടെ നിരവധി പുതുമുഖങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കും. അലെന്‍സ് മീഡിയ നിര്‍മിക്കുന്ന ചിത്രത്തില്‍ സലീംകുമാറിനും മികച്ച വേഷമുണ്ടാകും.

kunhananthante kada, kunjananthante kada, mammootty in salim ahamed's film, madhu ambatt, salim ahamed, malayalam latest movie news, adaminte makan abu

1 comments:

Unknown said...

all the best,,,

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.