Friday, September 7, 2012

Rasaleela gallery: ആവേശമാകാന്‍ 'രാസലീല' തീയറ്ററുകളില്‍



 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമലഹാസനും ജയസുധയും അഭിനയിച്ച് യുവാക്കളുടെ ആവേശമായ 'രാസലീല'യുടെ റീമേക്ക് തീയറ്ററുകളിലെത്തി. പുതിയ രാസലീലയുടെ സംവിധായകന്‍ മജീദ് മാറഞ്ചേരിയാണ്. പുതുമുഖങ്ങളായ ദര്‍ശനും പ്രതിഷ്ഠയുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. 1975ല്‍ പുറത്തിറങ്ങിയ പഴയ രാസലീലയുടെ സംവിധായകന്‍ എന്‍. ശങ്കരന്‍ നായരായിരുന്നു. 

പ്രണയത്തിന്റെ പലമുഖങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ സ്റ്റില്ലുകള്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു. നായിക പ്രതിഷ്ഠയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. 

പുതിയ പതിപ്പില്‍ അനൂപ് ചന്ദ്രന്‍, കൃഷ്ണ, കലാശാല ബാബു, ഊര്‍മിള ഉണ്ണി, ടോണി, നാരായണന്‍കുട്ടി തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

ഭരതന്‍ ഉള്‍പ്പെടെയുള്ള സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള മജീദ് മാറഞ്ചേരി തന്നെ ചിത്രത്തിന് തിരക്കഥയുമൊരുക്കുന്നത്. സംഭാഷണം: സിജു എളമക്കാട്, ക്യാമറ: സുശീല്‍കുമാര്‍, കലാസംവിധാനം: രമേഷ് കടമ്പാഴിപുരം, മേക്കപ്പ്: ബിനോയ് കൊല്ലം, സ്റ്റില്‍സ്: വിദ്യാസാഗര്‍ മങ്ങാട്ട്. എസ്.ബി.എം എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്. 

സലില്‍ ചൌധരിയുടെ മകന്‍ സഞ്ജയ് ചൌധരിയാണ് സംഗീതമൊരുക്കുന്നത്. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് വയലാര്‍ ശരത് ചന്ദ്ര വര്‍മയാണ്. 

malayalam movie rasaleela gallery
(click to enlarge)


























rasaleela gallery, malayalam movie rasaleela stills, rasaleela released, prathishta gallery, rasaleela actress prathishta hot, darsan, majjed marancheri, malayalam cinema rasaleela, cinemajalakam gallery, rasaleela preview

1 comments:

Anonymous said...

പടത്തിലുള്ളത് സിനിമയില്‍ കാണുമോ?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.