Friday, September 7, 2012

Ozhimuri Gallery: മധുപാലിന്റെ 'ഒഴിമുറി' എത്തി




 'തലപ്പാവി'ന് ശേഷം എഴുത്തുകാരനും നടനുമായ മധുപാല്‍ സംവിധാനം ചെയ്യുന്ന 'ഒഴിമുറി' സെപ്റ്റംബര്‍ ഏഴിന് തീയറ്ററുകളില്‍.  തെക്കന്‍ തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കുടുംബകഥയാണിത്. കോടതികളില്‍ മാത്രം ഉപയോഗിക്കുന്ന വ്യവഹാരഭാഷയാണ് 'ഒഴിമുറി' എന്നത്. 

ലാല്‍, ആസിഫ് അലി, ഭാവന, ശ്വേതാ മേനോന്‍, മല്ലിക, ജഗതി ശ്രീകുമാര്‍, എം.ആര്‍ ഗോപകുമാര്‍, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് അഭിനേതാക്കള്‍. ലാലിന്റെ താണുപിള്ള, ശ്വേതാ മേനോന്റെ കാളിപിള്ള അമ്മച്ചി എന്നിവയാണ് ശ്രദ്ധേയ കഥാപാത്രങ്ങള്‍. താണുപിള്ള എന്ന കഥാപാത്രത്തിന്റെ 71 വര്‍ഷ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. കന്യാകുമാരി ജില്ലയിലെ നായര്‍ സമുദായത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

അഴകപ്പനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മാര്‍ത്താണ്ഡം, തക്കല, തിരുവട്ടാര്‍, തേങ്ങാപ്പട്ടണം, കുളച്ചല്‍ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ലൊക്കേഷന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ എഴുതിയ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ബിജിബാലാണ്. 

പി.എന്‍.വി അസോസിയേറ്റ്സിന് വേണ്ടി പി.എന്‍. വേണുഗോപാലാണ് ചിത്രം നിര്‍മിക്കുന്നത്. പ്രമുഖ തമിഴ് എഴുത്തുകാരന്‍ ജയമോഹനാണ് തിരക്കഥയൊരുക്കുന്നത്. നാന്‍ കടവുള്‍, അങ്ങാടിത്തെരു തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണദ്ദേഹം.

malayalam movie ozhimuri gallery
(click to enlarge)











ozhimuri, malayalam movie ozhimuri, ozhimuri preview, ozhimuri gallery, madhupal, madhupal's ozhimuri, bhavana, asif ali, lal in ozhimuri, mallika, jayamohan, pnv associates, malayalam film ozhimuri released

1 comments:

Sajin said...

മധുപാല്‍ കഴിവുള്ള സംവിധായകനാണ്. നല്ലൊരു സിനിമ പ്രതീക്ഷിക്കുന്നു. ആശംസകള്‍.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.