Tuesday, September 11, 2012

My Boss Gallery: ദിലീപും മമ്തയുമായി 'മൈ ബോസ്' വരുന്നു




 ഡിറ്റക്ടീവ്, മമ്മി ആന്റ് മീ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജീത്തു ജോസഫിന്റെ പുതിയ ചിത്രം 'മൈ ബോസ്' ഒരുങ്ങുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദിലീപും മമ്ത മോഹന്‍ദാസുമാണ് മുഖ്യവേഷത്തിലുള്ളത്.

എഞ്ചിനീയറിംഗ് ബിരുദധാരിയായ മനു വര്‍മ കുട്ടനാട്ടുകാരനാണ്.വിദേശത്ത് ഏതെങ്കിലുമൊരു വലിയ കമ്പനിയില്‍ നല്ലൊരു ജോലി ചെയ്യണമെന്നതാണ് മനുവിന്റെ ആഗ്രഹം.അതിനുള്ള  ശ്രമമായി ജോലി അന്വഷിച്ചാണ് മനു മുംബൈയില്‍ എത്തുന്നത്.ഒടുവില്‍ അവിടെയൊരു ഐ.ടി കമ്പനിയില്‍ ജോലി ലഭിയ്ക്കുന്നു.മലയാളിയായ പ്രിയയാണ് അവിടെ മനുവിന്റെ ബോസ്. പ്രിയയും കുടുംബവും ഇപ്പോള്‍ ആസ്ട്രേലിയയിലാണ് താമസം. ജോലിയാവശ്യത്തിനായാണ് പ്രിയ ഇപ്പോള്‍ മുംബൈയിലുള്ളത്.വിദേശ ജീവിതം മതിയാക്കി കേരളത്തില്‍ വന്നു താമസിക്കണം  എന്നാണ് പ്രിയയുടെ ആഗ്രഹം.മനുവിന് എങ്ങനെയെങ്കിലും വിദേശത്ത് പോകണമെന്നതും.....

രണ്ടു വിരുദ്ധ ദ്രുവങ്ങളില്‍ ചിന്തിക്കുന്ന മനുവിന്റെയും, ബോസായ പ്രിയയുടെയും അവരുടെ ഇടയില്‍ സംഭവിക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ്  ഈ ചിത്രം പറയുന്നത്. ശക്തമായ കുടുംബ ബന്ധത്തിന്റെ കഥ കൂടിയാണ് മൈ ബോസ്. ദിലീപ് മനുവായും മമ്ത മോഹന്‍ദാസ്പ്രിയയുമായി വേഷമിടുന്നു.

സംവിധായകന്‍ ജീത്തു ജോസഫാണ് തിരക്കഥയും ഒരുക്കുന്നത്. ഈസ്റ് കോസ്റ് എന്റര്‍ടയിന്‍മെന്റിന്റെ ബാനറില്‍ പ്രശസ്ത ഗാനരചയിതാവും, സംവിധായകനുമായ ഈസ്റ് കോസ്റ് വിജയന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഈസ്റ് കോസ്റ് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മൈ ബോസ്.നോവല്‍, മൊഹബ്ബത്ത് എന്നീ ചിത്രങ്ങളാണ് ഇദ്ദേഹം നിര്‍മിച്ച് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങള്‍.. നിരവധി സംഗീത ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ ഈസ്റ് കോസ്റ് വിജയന്‍ ഈ ചിത്രത്തിന് വേണ്ടിയും ഗാനങ്ങളെഴുതിയിരിക്കുന്നു.

ഈസ്റ് കോസ്റ് വിജയന്‍, സന്തോഷ് വര്‍മ,രമേഷ്കുമാര്‍ (മുംബൈ) എന്നിവര്‍ എഴുതിയ വരികള്‍ക്ക് സെജോ ജോണ്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ചായാഗ്രഹണം അനില്‍ നായരുടെതാണ്. കലാ സംവിധാനം: സാബു റാം,മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്ട്യൂം ഡിസൈനര്‍: അസീസ് പാലക്കാട്, സ്റില്‍സ്: അഭിലാഷ് നാരായണന്‍.

സലിം കുമാര്‍, സായ്കുമാര്‍, നെടുമുടിവേണു, ഗണേഷ്കുമാര്‍, സുരേഷ്കൃഷ്ണ, ലെന, സീത, വല്‍സലാമേനോന്‍, ഗീത, മാസ്റ്റര്‍ ജീവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഈസ്റ് കോസ്റ് റീല്‍ &റിയല്‍ എന്റര്‍ടയിന്‍മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

malayalam movie MY BOSS gallery
(click to enlarge)




















my boss, malayalam movie my boss, my boss gallery, dileep, mamtha mohandas, eastcoast vijayan, jeethu joseph, saikumar, nedumudi venu, seetha, salimkumar, malayalam cinema gallery, mamtha mohandas stills

1 comments:

Unknown said...

njan ee film kandilla bt kanda palarum paranjathu ethu english film aaya THE PROPPESSILnta copy aanennu,,aa filmna vikalamakki kulamakkiya ethu orukkiyathennnum paranju,,,bt film hit aanu,,,

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.