Thursday, September 27, 2012

കുറിഞ്ഞി ഹ്രസ്വചിത്രമേള 27 മുതല്‍




കുറിഞ്ഞി കള്‍ചറല്‍ ഫോറം സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കുറിഞ്ഞി ഡോക്യുമെന്ററിഹ്രസ്വചിത്രമേള സെപ്റ്റംബര്‍ 27 വ്യാഴാഴ്ച ആരംഭിക്കും. മ്യൂസിയം ഓഡിറ്റോറിയത്തില്‍  30 വരെയാണ് മേള. 

26 ഹ്രസ്വചിത്രങ്ങളും 15 ഡോക്യുമെന്ററികളും 18 കാമ്പസ് ചിത്രങ്ങളുമുള്‍പ്പെടെ 59 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതോടൊപ്പം വി.ബി.സുരേഷ്ബാബുവിന്റെ ഭാരതത്തിലെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കോര്‍ത്തിണക്കിയ എ ലിറ്റില്‍ ബിറ്റ് ഓഫ് ഇന്ത്യ ഹിയര്‍ ആന്റ് ദേര്‍ എന്ന ഫോട്ടോ പ്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ തലത്തിലുള്ള കാമ്പസ് ചിത്രങ്ങളുടെ പ്രദര്‍ശനോദ്ഘാടനം 27 ന് രാവിലെ 9.30 ന് സംസ്ഥാന വിദ്യാഭ്യാസ ചലച്ചിത്രമേളയില്‍ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിയ കുമാരി ദേവുകൃഷ്ണ എസ്.നാഥ് (കോട്ടണ്‍ഹില്‍ സ്കൂള്‍) നിര്‍വഹിക്കും. സുഗതകുമാരി കുട്ടികളുമായി സംവദിക്കും. 

കുറിഞ്ഞി ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം 27 ന് വൈകിട്ട് 5.30 ന് പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കെ.ആര്‍.മോഹനന്‍ നിര്‍വഹിക്കും. ഫെസ്റ്റിവല്‍ പുസ്തകത്തിന്റെ പ്രകാശനം ഐ.ആന്റ് പി.ആര്‍.ഡി. ഡയറക്ടര്‍ ഫിറോസിന് നല്‍കി നിര്‍വഹിക്കും. ഉദ്ഘാടനചിത്രമായി ഗൌരിലക്ഷ്മി സംവിധാനം ചെയ്ത 'ജയഹേ' എന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും. ഫോട്ടോപ്രദര്‍ശനം പ്രശസ്ത പ്രകൃതി ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍ 28ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. മേളയിലേക്ക് പ്രവേശനം സൌജന്യമാണ്.

kurinji short film festival, trivandrum, short film fest, kurinji cultural forum, kurinji festival from september 27, jayahe

1 comments:

ഗവ. ഹൈസ്കൂള്‍ കീക്കൊഴൂര്‍ said...

ആശംസകള്‍

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.