Wednesday, September 5, 2012

കുറിഞ്ഞി ഹ്രസ്വചിത്രമേള: 12 വരെ എന്‍ട്രികള്‍ നല്‍കാം




  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ സഹകരണത്തോടെ കുറിഞ്ഞി കള്‍ചറല്‍ ഫോറം ഒരുക്കുന്ന കുറിഞ്ഞി ഡോക്യുമെന്‍ററി-ഹ്രസ്വചിത്രമേള 2012 ലേക്ക് (Kurinji Festival for Documentaries and Short Films2012) എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി  12 വരെ നീട്ടി.  

ഇന്ത്യക്കകത്തുള്ള വിഷയങ്ങളില്‍ മലയാളത്തില്‍ തയാറാക്കിയതോ മലയാളികള്‍ തയാറാക്കിയതോ ആയ, 2011 ജനുവരി ഒന്നിനും 2012 ജൂണ്‍ 30 നുമിടക്ക് പൂര്‍ത്തിയാക്കിയ ഡോക്യുമെന്‍ററി, ഹ്രസ്വചിത്രം, കാമ്പസ് ചിത്രങ്ങള്‍(സ്കൂള്‍, കോളജ്) എന്നീ വിഭാഗങ്ങളിലെ മത്സരമാണ് സെപ്തംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. 

ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങള്‍ക്ക് കാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും.  അപേക്ഷകള്‍ സെക്രട്ടറി, കുറിഞ്ഞി കള്‍ച്ചറല്‍ ഫോറം, ഇ-69, ശാസ്ത്രിനഗര്‍, കരമന, തിരുവനന്തപുരം  2 വിലാസത്തില്‍ ലഭിക്കണം.  അപേക്ഷാഫോറവും നിബന്ധനകളും www.kurinjiculturalforum.com വെബ്സൈറ്റില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9447221429, 9495569036, 9388629229.




kurinji short film festival, documentary festival, kerala, trivandrum, Kurinji Festival for Documentaries and Short Films2012

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.