Saturday, September 22, 2012

ഐ.എഫ്.എഫ്.കെ 2012: മലയാള ചിത്രങ്ങളായി




കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ ഏഴ് മുതല്‍ 14 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (iffk2012) പ്രദര്‍ശിപ്പിക്കാനുള്ള മലയാള ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. മത്സര വിഭാഗത്തില്‍ രണ്ടും മലയാള സിനിമാ വിഭാഗത്തില്‍ ഏഴും ചിത്രങ്ങളാണുള്ളതെന്ന് അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അറിയിച്ചു. 

ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമിയുടെ അവകാശികള്‍, ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്നിവയാണ് അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ പങ്കെടുക്കുക. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം, അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ അടുത്ത കാലത്ത്, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി, കെ. ഗോപിനാഥിന്റെ ഇത്രമാത്രം, മധുപാലിന്റെ ഒഴിമുറി, മനോജ് കാനയുടെ ചായില്യം, ലിജിന്‍ ജോസിന്റെ ഫ്രൈഡേ എന്നീ ചിത്രങ്ങള്‍ 'മലയാളസിനിമ ഇന്ന്' വിഭാഗത്തിലുണ്ടാകും. 

സംവിധായകന്‍ സിബിമലയില്‍ ചെയര്‍മാനും പി.പി.ഗോവിന്ദന്‍, മധു കൈതപ്രം, എം.എഫ്.തോമസ്, ജോര്‍ജ് മാത്യു, ഭവാനി ചീരത്ത് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പ്രദര്‍ശന ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. 

malayalam cinema news, iffk2012, iffk, malayalam films for iffk2012 ready, priyadarsan, kerala state chalachitra academy

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.