Tuesday, September 11, 2012

Chattakkari Gallery: ചട്ടക്കാരി 13 മുതല്‍




ഷംനാ കാസിം മുഖ്യ വേഷത്തില്‍ എത്തുന്ന 'ചട്ടക്കാരി'യുടെ പുതിയ പതിപ്പ് സെപ്റ്റംബര്‍ 13ന് തീയറ്ററുകളിലേക്ക്. സന്തോഷ് സേതുമാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് രേവതി കലാമന്ദിറിന് വേണ്ടി സുരേഷ്കുമാറാണ്. 

1970 കളില്‍ പമ്മന്റെ കഥയെ ആസ്പദമാക്കി കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് മകനായ സന്തോഷ് വീണ്ടുമൊരുക്കുന്നത്. ആദ്യപതിപ്പില്‍ ലക്ഷ്മി അഭിനയിച്ച് അവിസ്മരണീയമാക്കിയ വേഷമാണ് ഷംന കൈകാര്യം ചെയ്യുന്നത്. ലിവിങ് ടുഗതര്‍, ഓര്‍ഡിനറി, ഡോക്ടര്‍ ലൌ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹേമന്താണ് നായകന്‍. ആദ്യപതിപ്പില്‍ മോഹനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലിലുള്ള ചിത്രത്തിന്റെ ആദ്യപതിപ്പ് വന്നത് 1974ലാണ്. തോപ്പില്‍ ഭാസിയായിരുന്നു അതിന്റെ രചന.

പുതിയതില്‍ സുകുമാരി, ഇന്നസെന്റ്, സുവര്‍ണ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
എം. ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ഇതിനകം ഹിറ്റാണ്. ക്യാമറ: വിനോദ് ഇല്ലംമ്പള്ളി, എഡിറ്റിംഗ്: അജിത്കുമാര്‍, ഗാനങ്ങള്‍: മുരുകന്‍ കാട്ടാക്കട, രാജീവ് ആലുങ്കല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്ദീപ് സേനന്‍, വിതരണം: രേവതി കലാമന്ദിര്‍ ആന്റ് രമ്യ റിലീസ്. 


malayalam movie CHATTAKKARI gallery
(click to enlarge)


















chattakkari gallery, malayalam movie chattakkari, chattakkari remake, shamna kasim, shamna kasim gallery, shamna kasim in chattakkari, shamna kasim hot, hemanth, santhosh sethumadhavan, pamman, m.jayachandran, suvarna, innocent

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.