Friday, August 10, 2012

സിംഹാസനവും ദേശവും തീയറ്ററുകളില്‍




 ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം 'സിംഹാസനവും' മോഹന്‍ ശര്‍മ സംവിധാനം ചെയ്ത 'ഗ്രാമ'വും ഈയാഴ്ച തീയറ്ററുകളിലെത്തി. പെരുന്നാള്‍, ഓണം റിലീസുകള്‍ എത്തുംമുന്‍പുള്ള രണ്ടാഴ്ച പരമാവധി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് ചിത്രങ്ങളുടെ ലക്ഷ്യം.

അടുത്തിടെയുണ്ടായ തുടര്‍പരാജയങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഷാജി കൈലാസിനും നായകന്‍ പൃഥ്വിരാജിനും തിരിച്ചുവരാനുള്ള ഗംഭീര അവസരമാണ് 'സിംഹാസനം'. ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്നര്‍ ഗണത്തിലുള്ള ചിത്രം ഈവാരം മികച്ച അഭിപ്രായമുണ്ടാക്കാനായാല്‍ അടുത്തവാരമെത്തുന്ന വന്‍ റിലീസുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവും. ഐശ്വര്യ ദേവനും വന്ദനയുമാണ് നായികമാര്‍. സായികുമാര്‍, തിലകന്‍, അനില്‍ പപ്പന്‍, മണിക്കുട്ടന്‍, റിയാസ് ഖാന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

നടന്‍ മോഹന്‍ ശര്‍മയുടെ ആദ്യ സംവിധാന സംരംഭമായ 'ഗ്രാമം' സ്വാതന്ത്യ്ര ലബ്ദിയുടെ കാലം മുതലുള്ള ബ്രാഹ്മണ സമുദായത്തിലെ ആചാരങ്ങളും അനാചാരങ്ങളുമൊക്കെ ഗൌരവമായി ചര്‍ച്ച ചെയ്യുന്ന ചിത്രമാണ്. സംവൃതസുനില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ നിഷാനാണ് നായകന്‍. മോഹന്‍ ശര്‍മ,നെടുമുടി വേണു, സുകുമാരി, അംബിക തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍. മധു അമ്പാട്ടാണ് ക്യാമറ.

അടുത്തവാരം മമ്മൂട്ടിയുടെ 'താപ്പാന', ഫഹദ് ഫാസിലിന്റെ 'ഫ്രൈഡേ', അല്ലു അര്‍ജുന്റെ 'ഗജപോക്കിരി' തുടങ്ങിയവയാണ് പ്രധാന റിലീസുകള്‍. തൊട്ടുപിന്നാലെ ദിലീപിന്റെ 'മിസ്റ്റര്‍ മരുമകനു'മെത്തും. ഓണദിനങ്ങളില്‍ മോഹന്‍ലാലിന്റെ 'റണ്‍ ബേബി റണ്‍' റിലീസാകും.

gramam gallery
(click to enlarge)





simhasanam release day advertisement
(click to enlarge)

also read related article

Simhasanam Gallery: പൃഥ്വിരാജിന്റെ 'സിംഹാസനം' ഒരുങ്ങി


simhasanam malayalam movie, simhasanam, prithviraj, shaji kailas, aishwarya devan, vandana, saikumar, simhasanam released, simhasanam report, gramam, malayalam movie gramam, mohan sharma, nishan, samvritha, nedumudi venu, theatre list of simhasanam and gramam

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.