Sunday, August 19, 2012

ക്യാമറാമാന്‍ രാമചന്ദ്രബാബു സംവിധായകനാകുന്നു




 നാലു പതിറ്റാണ്ടായി മലയാളം അടക്കമുള്ള വിവിധ ഭാഷകളില്‍ ചായാഗ്രാഹകനായി പേരെടുത്ത രാമചന്ദ്രബാബു ഇനി സംവിധായകന്റെ റോളില്‍.

ദിലീപ് നായകനാകുന്ന ത്രീഡി ചിത്രത്തിന്റെ സംവിധാനവും ചായാഗ്രഹണവുമാണ് അദ്ദേഹം നിര്‍വഹിക്കാനൊരുങ്ങുന്നത്. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍തോട്ടം നിര്‍മ്മിക്കുന്ന 'മാന്ത്രികത്താക്കോല്‍' എന്ന ചിത്രത്തിന്റെ  രചന നിര്‍വഹിക്കുന്നത് അനില്‍ മുഖത്തലയാണ്.

മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം പടയോട്ടം,  ത്രിഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയവയുടെ ക്യാമറ കൈകാര്യം ചെയ്ത രാമചന്ദ്രബാബുവിന്റെ ശ്രദ്ധേയ സംരംഭമായിരിക്കും 'മാന്ത്രികത്താക്കോല്‍'. മാന്ത്രികന്‍ മുതുകാടിന്റെ സഹകരണത്തോടെയാണ് ചിത്രം ഒരുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ചിത്രീകരണം തുടങ്ങും. 

sanal thottam, ramachandrababu, anil mukhathala, kochu preman during press conference


manthrikathakkol, ramachandrababu, anil mukhathala, dileep, ramachandrababu to direct film, new 3d film manthrikathakkol

2 comments:

Rajeev said...

expecting a good movie. wishes.

shameer said...

best wishes

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.