![]() |
sample pic |
പ്രമുഖ നഗരങ്ങള്‍ക്കൊപ്പം ഇപ്പോള്‍ അങ്കമാലിയിലും മള്‍ട്ടിപ്ലെക്സ് തീയറ്ററുകള്‍ എത്തി. അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ അടുത്തിടെ പണികഴിപ്പിച്ച പുത്തന്‍ കോംപ്ലക്സിലാണ് നാല് സ്ക്രീനുകളുള്ള മള്‍ട്ടിപ്ലെക്സ് ഈ ചിങ്ങത്തില്‍ തുടങ്ങുന്നത്. കാര്‍ണിവെല്‍ സിനിമാസ് എന്നാണ് തീയറ്റര്‍ സമുച്ചയത്തിന് പേര്.
മൂന്നു പ്രധാന തീയറ്ററുകളും 30 സീറ്റുള്ള മിനി തീയറ്ററുമാണ് സമുച്ചയത്തിലുള്ളത്. ആഗസ്റ്റ് 17ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സൂപ്പര്‍താരം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ബസ് സ്റ്റാന്റിന് എതിര്‍വശമുള്ള കിങ്ങിണി ഗ്രൌണ്ടില്‍ നടക്കുന്ന ചടങ്ങിനെത്തുടര്‍ന്ന് എം.ജി. ശ്രീകുമാറും റിമി ടോമിയും ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. മുംബൈ ആസ്ഥാനമായ ഗ്രുപ്പിന്റെ എം സ്ക്വയര്‍ മൂവി മാജിക് കമ്പനിയാണ് മള്‍ട്ടിപ്ലെക്സിന്റെ സംരംഭകര്‍.
അന്താരാഷ്ട്ര നിലവാരമുള്ള സിനിമാനുഭവം ഒരുക്കുന്ന കോംപ്ലക്സില്‍ ഡ്യൂവല്‍ ടു കെ പ്രൊജക്ഷന്‍, 7.1 ട്രാക്ക് ശബ്ദ സംവിധാനം, നൂതന ഫുഡ് കോര്‍ട്ട് തുടങ്ങിയവ പ്രത്യേകതയാണ്. www.carnival.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ റിസര്‍വേഷനും ലഭ്യമാണ്.
(click to enlarge photos)
![]() |
ankamali bus stand complex |
ankamaly multiplex, carnivalcinemas, multiplex opening at ankamali, mohanlal to open carnival cinemas, ankamali ksrtc complex
0 comments:
Post a Comment