തമിഴ് സിനിമയില്‍ സൂപ്പര്‍ ഹീറോവാകാന്‍ നടന്‍ ജീവയുടെ 'മുഖംമൂടി' ആഗസ്റ്റ് 31 മുതല്‍ തീയറ്ററുകളില്‍. ചിത്തിരംപേശുതടി, അഞ്ജാതെ, യുദ്ധം ശെയ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ മിശ്കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അനീതിക്കെതിരെ പ്രതികരിക്കുന്ന ബ്രൂസ് ലീ എന്ന സൂപ്പര്‍ ഹീറോയെയാണ് യുവനടന്‍ ജീവ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാള നടന്‍ നരേനാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. മിസ് യൂനിവേഴ്സ് റണ്ണര്‍ അപ്പായിരുന്ന പൂജാ ഹെഗ്ഡേയാണ് നായിക. നാസര്‍, ഗിരീഷ് കര്‍ണാട്, അനുപമ കുമാര്‍, ദര്‍ശന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
യുദ്ധം ശെയ്, ആരോഹണം തുടങ്ങിയവക്ക് ശേഷം യുവസംഗീതസംവിധായകന്‍ കെ എന്ന കൃഷ്ണകുമാറാണ് ചിത്രത്തിന് ഈണമൊരുക്കുന്നത്. യു.ടി.വി മോഷന്‍ പിക്ചേര്‍സ് 45 കോടി മുടക്കി നിര്‍മിക്കുന്ന ചിത്രം സാങ്കേതിക മൂല്യങ്ങളില്‍ ഹോളിവുഡിനോട് കിടപിടിക്കുംവിധമാണ് ഒരുക്കിയിരിക്കുന്നത്.
mugamoodi, naren, jiiva, mishkin, k, pooja hegde, mugamoodi from august 31, utv motion pictures, tamil movie mugamoodi, mugamoodi releasing in kerala
0 comments:
Post a Comment