Sunday, August 19, 2012

Thappana Gallery: മമ്മൂട്ടിയുടെ 'താപ്പാന' ഇറങ്ങുന്നു




മമ്മൂട്ടിയുടെ പെരുന്നാള്‍-- ഓണം ചിത്രമായ 'താപ്പാന' ആഗസ്റ്റ് 19 ഞായറാഴ്ച തീയറ്ററുകളിലെത്തുന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയിലൂന്നി കുടുംബകഥ പറയുന്നു. ചാര്‍മിയാണ് നായിക. 

ചില്ലറ കൂലിത്തല്ലും മോഷണവുമായി നടക്കുന്ന സാംസണ്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പ്രത്യേക ഈണത്തില്‍ 'സ' എന്ന അക്ഷരം ഉച്ചരിക്കുന്ന നായകനാണ് സാംസണ്‍ എന്നത് രസകരമാണ്. കേരളത്തിലെ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ ഉള്‍പ്പെടെ മിക്ക ജയിലും സാംസണ് ചിരപരിചിതമാണ്. അന്തേവാസികള്‍ പലരും സുഹൃത്തുക്കളും. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ഒരു പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നതും അവളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നതോടെയാണ് കഥ വികസിക്കുന്നത്. ഈ സംഭവവികാസങ്ങള്‍ ലളിതമായി നര്‍മത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ജോണി ആന്റണി. 

മുരളി ഗോപി ശക്തനായ പ്രതിനായക വേഷത്തിലെത്തുന്നുണ്ട്. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദിഖ്, അനില്‍ മുരളി, കോട്ടയം നസീര്‍ൌ ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

വിദ്യാസാഗറാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. തിരക്കഥ സിന്ധുരാജിന്റേതാണ്. ക്യാമറ: രാജരത്നം. ഗ്യാലക്സി ഫിലിംസിിനു വേണ്ടി മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്. 

Malayalam movie Thappana Gallery
(click to enlarge)



























thappana, thappana gallery, thappana malayalam movie stills, charmi stills, charmi kaur, mammootty, johny antony, milan jaleel, murali gopy, cinemajalakam gallery, thappana preview

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.