Sunday, August 5, 2012

ലാസ്റ്റ് ബെഞ്ചും നാദബ്രഹ്മവും സന്തോഷ് പണ്ഡിറ്റുമെത്തി




 അങ്ങാടിത്തെരു ഫെയിം മഹേഷ് നായകനാകുന്ന യുവതാരചിത്രം 'ലാസ്റ്റ് ബെഞ്ച്', സംഗീതപ്രാധാന്യമുള്ള കഥ പറഞ്ഞ് കൌശിക് ബാബു, മഹാലക്ഷ്മി എന്നിവര്‍ അഭിനയിച്ച 'നാദബ്രഹ്മം', സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാമത്തെ ചിത്രം 'സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്' എന്നീ മലയാള ചിത്രങ്ങള്‍ ഈ വാരം തീയറ്ററുകളിലെത്തി.


നവാഗതനായ ജിജു അശോകനാണ ്'ലാസ്റ്റ് ബെഞ്ച്' സംവിധാനം ചെയ്തിരിക്കുന്നത്. അങ്ങാടിത്തെരുവിലൂടെ നായകനായി വന്ന മഹേഷ്, വിജീഷ്, മുസ്തഫ, സുകന്യ, ലക്ഷ്മിപ്രിയ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ജ്യോതികൃഷ്ണയാണ് നായിക.


ഡോ. ബിജു ലാല്‍ സംവിധാനം ചെയ്ത 'നാദബ്രഹ്മത്തി'ല്‍ സ്വാമി അയ്യപ്പന്‍ സീരിയലിലൂടെ ശ്രദ്ധേയനായ കൌശിക് ബാബുവാണ് നായകന്‍. മഹാലക്ഷ്മി നായികയാകുന്ന ചിത്രത്തില്‍ സായികുമാര്‍, ജഗതി ശ്രീകുമാര്‍, ശോഭാ മോഹന്‍, ശിവജി ഗുരുവായൂര്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.മോള്‍ന്‍ സിതാര ഈണം പകര്‍ന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് യൂസഫലി കേച്ചേരിയും സന്തോഷ് വര്‍മയുമാണ്. ടെലിമീഡിയ പ്രൊഡക്ഷന്‍സിനുവേണ്ടി വലേരി കൃഷ്ണനാണ് നിര്‍മാണം.


കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ തരംഗമായ സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രവും ഈയാഴ്ച തീയറ്ററുകളിലെത്തി. 'സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്' എന്ന് പേരിട്ട ചിത്രത്തില്‍ സംവിധാനം, നായകന്‍, കഥ, തിരക്കഥ, സംഭാഷണം, സംഗീതം, എഡിറ്റിംഗ് തുടങ്ങി സര്‍വ മേഖലയും പണ്ഡിറ്റ് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.


സണ്ണി ലിയോണ്‍ നായികയായ ഹിന്ദി ചിത്രം 'ജിസം 2' ആണ് ബോളിവുഡില്‍ നിന്ന് ഈയാഴ്ച എത്തിയ ആകര്‍ഷണം. തെലുങ്ക് ഡബ്ബിംഗ് ചിത്രം 'വീര'യും റിലീസായിട്ടുണ്ട്. രവി തേജ, കാജല്‍ അഗര്‍വാള്‍, താപ്സി തുടങ്ങിയവരാണ് താരങ്ങള്‍.


പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ 'സിംഹാസനം' ആഗസ്റ്റ് 10ന് എത്തും. സല്‍മാന്‍ ഖാന്റെ 'എക് ധാ ടൈഗര്‍' 15ന് റിലീസ് ചെയ്യും.

last bench, superstar santhosh pandit, nadabrahmam, jism paper advts





nadabrahmam, last bench, superstar santhosh pandit, jism2, ,malayalam cinema news, last bench malayalam movie, nadabrahmam malayalam movie, movie posters

1 comments:

കമ്പ്യൂട്ടര്‍ ടിപ്സ് said...

സന്തോഷ്‌ പണ്ഡിറ്റ്‌ ഫിലിം മാത്രം സക്സസ് ആവാന്‍ വഴി ഉള്ളൂ..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.