Tuesday, August 14, 2012

ആവേശമുയര്‍ത്താന്‍ സല്‍മാന്‍ ഖാന്റെ 'ടൈഗര്‍' 15ന്




തുടര്‍ച്ചയായ സൂപ്പര്‍ഹിറ്റുകളുമായി വാഴുന്ന സല്‍മാന്‍ ഖാന്റെ ആരാധകര്‍ക്ക് വിരുന്നേകാന്‍ 'ഏക് ഥാ ടൈഗര്‍' 15ന് തീയറ്ററുകളിലേക്ക്. ഒരിടവേളക്ക് ശേഷം കത്രീന കൈഫ് സല്‍മാന്റെ നായികയാകുന്നു എന്ന പ്രത്യേകതയും കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനുണ്ട്. 

യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന ഈ മെഗാ ബജറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുകളും മികച്ച പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. കാര്യമായ വൈവിധ്യമൊന്നുമില്ലെങ്കിലും ഗാനങ്ങള്‍ ഇതിനകം ഹിറ്റ് തന്നെ. അതുകൊണ്ടുതന്നെ വമ്പന്‍ ഇനിഷ്യല്‍ കലക്ഷന്‍ ആണ് നിര്‍മാതാക്കളുടെയും ആരാധകരുടേയും പ്രതീക്ഷ. അടുത്തകാലത്ത് ഈദ് റിലീസായി പുറത്തിറങ്ങിയ എല്ലാ സല്‍മാന്‍ ചിത്രങ്ങളും റെക്കോഡ് കലക്ഷനാണ് നേടിയത്. വാണ്ടഡ്, ദബംഗ്, ബോഡി ഗാര്‍ഡ് തുടങ്ങിയവ ഉദാഹരണം. ടൈഗര്‍ എന്ന റോ ഏജന്റായാണ് സല്‍മാന്‍ സ്ക്രീനിലെത്തുന്നത്. 

ആദിത്യ ചോപ്രയുടെ കഥക്ക് തിരക്കഥ ഒരുക്കുന്നത് കബീര്‍ ഖാനും നീലേഷ് മിശ്രയുമാണ്. സംഗീതം: സൊഹൈല്‍ സെന്‍, സാജിദ് വാജിദ്. എഡിറ്റിംഗ്: രാമേശ്വര്‍ ഭഗത്. ക്യാമറ: അസീം മിശ്ര. രണ്‍ബീര്‍ ഷോരെ, ഗിരീഷ് കര്‍ണാട്, റോഷന്‍ സേത്ത്. 

ek tha tiger, ek tha tiger from 15, salman khan, kabir khan, katrina kaif, ek tha tiger releases big in kerala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.