Friday, July 6, 2012

പ്രണയകഥ പറഞ്ഞ് 'തട്ടത്തിന്‍ മറയത്ത്' തീയറ്ററുകളില്‍




മലര്‍വാടി ആര്‍ട്സ് ക്ലബിനു ശേഷം വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'തട്ടത്തിന്‍ മറയത്ത്' തീയറ്ററുകളിലെത്തി. യുവാക്കളെ പ്രധാന കഥാപാത്രങ്ങളാക്കി പ്രണയകഥയാണ് ചിത്രം പറയുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം പെണ്‍കുട്ടിയായ ആയിഷയെ പ്രേമിച്ച ഹിന്ദു യുവാവ് വിനോദിന്റെ കഥയാണിത്. മലര്‍വാടിക്കുശേഷം നിവിന്‍ പോളി നായകനാകുന ചിത്രത്തില്‍ ബോളിവുഡില്‍ നിന്ന് ഇഷാ തല്‍വാറാണ് നായിക.


അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, ശ്രീനിവാസന്‍, ഭഗത് മാനുവല്‍, അഹമദ് സിദ്ദിഖി, അപര്‍ണ നായര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നത്.


ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം ഹിറ്റാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോമോന്‍ ടി ജോണാണ്. എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം.


ലൂമിയര്‍ ഫിലിം കമ്പനിക്ക് വേണ്ടി ശ്രീനിവാസനും മുകേഷും ചേര്‍ന്നാണ് തട്ടത്തിന്‍ മറയത്ത് നിര്‍മിച്ചിരിക്കുന്നത്. 







thattathin marayathu, tattathin marayathu, malayalam movie thattathin marayathu, vineeth sreenivasan, nivin pauly, isha talwar, aju varghese, ahmed sidhiqui, shaan rahman, jomon t jose, lumeire film, thattathin marayathu gallery, thattathin marayathu theatre list, malayalam cinema news

1 comments:

Jacob said...

Waiting eagerly!

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.