Tuesday, July 3, 2012

യുവതാരങ്ങളുമായി 'സ്നേഹപൂര്‍വം' വരുന്നു





യുവതാരങ്ങളെ മുഖ്യവേഷത്തില്‍ അണിനിരത്തി സെയ്ദ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന 'സ്നേഹപൂര്‍വം'  ഈമാസം ചിത്രീകരണം ആരംഭിക്കും. മാനവ് നായകനാകുന്ന ചിത്രത്തില്‍ മാളവികയാണ് നായിക.


ഡോക്ടര്‍ ഇന്നസെന്റാണ്, ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'അധികാരം' തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തിയ മാനവ് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ്, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായിരുന്നു മാളവിക. 


എ.എച്ച് ഫിലിം ഇന്റര്‍നാഷനലിന്റെ ബാനറില്‍ രതീഷ് ഷംനാദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. 


ദേവന്‍, ബിജുക്കുട്ടന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, രേഖ, മേനക തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: അനസ്ബി, ക്യാമറ: ബിജോയ്സ്, സംഗീതം: ബാലഗോപാല്‍.









snehapoorvam, malayalam movie snehapoorvan, maanav, malavika wales, syed usman, actor maanav, snehapoorvam preview

1 comments:

360kerala said...

very nice..............

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.