Friday, July 27, 2012

മേഘരൂപനും രാമരാജ്യവുമെത്തി




പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇവന്‍ മേഘരൂപനും' ബാപ്പു സംവിധാനം ചെയ്യുന്ന തെലുങ്ക് മൊഴിമാറ്റചിത്രം 'ശ്രീരാമരാജ്യ'വും 27ന് തീയറ്ററുകളിലെത്തി. മമാസിന്റെ 'സിനിമാകമ്പനി'യാണ് ഈവാരമെത്തിയ മറ്റൊരു മലയാളചിത്രം. 


കവി പി. കുഞ്ഞിരാമന്‍ നായരുടെ കഥ പറയുന്ന പി. ബാലചന്ദ്രന്റെ 'ഇവന്‍ മേഘരൂപനി'ല്‍ പ്രകാശ് ബാരേയാണ് നായകന്‍. പത്മപ്രിയ, ശ്വേതാ മേനോന്‍, അനുമോള്‍, രമ്യ നമ്പീശന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച രണ്ടാമത്തെ ചിത്രമായി മേഘരൂപനെ തെരഞ്ഞെടുത്തിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയ ശരത്താണ് മികച്ച സംഗീത സംവിധായകന്‍.


ശ്രീരാമപട്ടാഭിഷേകശേഷമുള്ള രാമ, സീത കഥ പറയുന്ന 'ശ്രീരാമരാജ്യ'ത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ബാലകൃഷ്ണ രാമനും നയന്‍താര സീതയുമാകുന്നു. ഇളയരാജ ഒരുക്കിയ 15 ഓളം ഗാനങ്ങളാണ് പ്രധാന ആകര്‍ഷണം. ചിത്രത്തിലെ അഭിനയത്തിന് നയന്‍താരക്ക് ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു.


ഹോളിവുഡില്‍ നിന്ന് ആനിമേഷന്‍ ചിത്രം 'ഐസ് ഏജ് 4 ത്രിഡിയില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഹിന്ദി ചിത്രമായ 'ക്യാ സൂപ്പര്‍ കൂള്‍ ഹേ ഹം', തെലുങ്കില്‍ നിന്ന് തമിഴിലേക്ക് മൊഴിമാറ്റിയ നാഗ ചൈതന്യ, കാജല്‍ അഗര്‍വാള്‍ ചിത്രം 'ടൈഗര്‍ വിശ്വ' തുടങ്ങിയവയാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ മറ്റ് ചിത്രങ്ങള്‍. 

gallery






related news:

നയന്‍സിന്റെ 'രാമരാജ്യ'ത്തിന് മികച്ച പ്രതികരണം



ivan megharoopan, sreeramarajyam, anumol, prakash bare, p.balachandran, nayantara, balakrishna, kerala box office

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.