Friday, July 20, 2012

ഫില്‍ക്കാ ചലച്ചിതോല്‍സവം ആര്യനാട്ട്





ഫില്‍ക്ക സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ജൂലൈ 20 മുതല്‍ 26 വരെ തിരുവനന്തപുരം ആര്യനാട്ടെ ആതിര തീയറ്ററില്‍ നടക്കും.  സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മേള ഉദ്ഘാടനം ചെയ്യും.


ലോകപ്രശസ്തമായ നിരവധി ചിത്രങ്ങള്‍ ചലച്ചിത്രോല്‍സവത്തിനെത്തും. ഗ്രാമങ്ങളിലേക്കുകൂടി ഫെസ്റ്റിവെല്‍ വ്യാപിപ്പിക്കണമെന്ന് ആവശ്യം പരിഗണിച്ചാണ് ഇത്തവണ ആര്യനാട് വേദിയാക്കിയത്.


അടൂര്‍ ഗോപാലകൃഷ്ണന്‍, മധു തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. കാമ്പസ് ഫിലിം ഫെസ്റ്റിവെലിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.  ഉദ്ഘാടന ചിത്രം ദേശീയ അവാര്‍ഡ് നേടിയ ദേവുള്‍ എന്ന മറാത്തി സിനിമയാണ്. ദിവസവും രാവിലെ 10 മുതല്‍ അഞ്ച് പ്രദര്‍ശനമുണ്ടായിരിക്കും. 


മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ നാല് ചിത്രങ്ങളും അവലോകന വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും കുട്ടികളുടെ വിഭാഗത്തില്‍ നാല് ഇറാനിയന്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. ടാഗോറിന്റെ 150 ാം ജന്‍മദിനം പ്രമാണിച്ച് ടാഗോര്‍ പാക്കേജും ഉണ്ടാകും. പൊതുജനങ്ങളുടെ പ്രവേശനംപാസ് വഴി നിയന്ത്രിക്കുമെന്ന്  ഫില്‍ക്ക ജനറല്‍ സെക്രട്ടറി ഡോ. എം.കെ.പി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


filca film festival, filca film festial thiruvananthapuram, filca festival from 20, filca festival at aryanad

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.