Friday, July 13, 2012

സ്റ്റേജ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കരുത്: ഫിലിം ചേംബര്‍





റിയാലിറ്റി, സ്റ്റേജ് ഷോകളിലും താരനിശകളിലും സിനിമാ താരങ്ങള്‍ പങ്കെടുക്കരുതെന്ന് കേരള ഫിലിം ചേംബര്‍. പുതിയ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങേണ്ടെന്ന ടി.വി ചാനല്‍ ഉടമകളുടെ സംഘടനയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണീ നടപടി.


നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവിരം രേഖാമൂലം താരസംഘടന 'അമ്മ'യെയും ടി.വി ചാനല്‍ ഫെഡറേഷനെയും അറിയിക്കും. താരങ്ങള്‍ ഇപ്പോള്‍  അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക്  നിയന്ത്രണം ബാധകമല്ല. സുരേഷ്ഗോപി, മുകേഷ്, ജഗദീഷ് തുടങ്ങിയവര്‍ റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുന്നുണ്ട്. പുതിയ ഷോകളില്‍ താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല.


സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മാത്രം താരങ്ങളുടെ സ്റ്റേജ് പരിപാടി അനുവദിച്ചാല്‍ മതിയെന്നും ചേംബര്‍ തീവരുമാനിച്ചു. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന താരനിശക്കും വിലക്ക് ബാധകമായിരിക്കും. താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റിനും നിയന്ത്രണമേര്‍പ്പെടുത്തും. 


chamber ban, restriction for stars, film chamber, reality shows, stage shows, amma, malayalam cinema

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.