Friday, July 13, 2012

തരംഗമാവാന്‍ വീണ്ടും ബില്ല എത്തി





 എണ്‍പതുകളില്‍ രജനീകാന്ത് സൃഷ്ടിച്ച ബില്ല തരംഗത്തെ വെല്ലുംവിധമായിരുന്നു 2007ല്‍ അജിത്തിന്റെ ബില്ല റീമേക്കിന്റെ അവതാരം. ഇപ്പോഴിതാ അജിത് നായകനായ ബില്ല 2 ഉം തരംഗമാവാന്‍ തീയറ്ററുകളില്‍. ചക്രി തൊലേറ്റി സംവിധാനം ചെയ്യുന്ന ചിത്രം ലോകമാകെയുള്ള  വമ്പന്‍ റിലീസിനൊപ്പം കേരളത്തിലെ 110 തീയറ്ററുകളിലും 13ന് എത്തി.


പാര്‍വതി ഓമനക്കുട്ടനും ബ്രൂണ അബ്ദുല്ലയുമാണ് നായികമാര്‍. സുധാംശു പാണ്ഡേ, മനോജ് കെ. ജയന്‍, കൃഷ്ണകുമാര്‍, റഹ്മാന്‍, ശ്രീചരണ്‍, വിദ്യൂത് ജാംവാള്‍, മീനാക്ഷി ദീക്ഷിത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


രണ്ടാം ഭാഗമാണെങ്കിലും ചിത്രം പറയുന്നത് ബില്ല എന്ന ആദ്യ ഭാഗത്തിലെ നായകന്റെ പഴയ കഥകളാണ്. സാധാരണക്കാരനായ ഡേവിഡ് ബില്ല എന്ന യുവാവ് എങ്ങനെ ബില്ല എന്ന അന്താരാഷ്ട്ര അധോലോക നായകനായി എന്ന് ചിത്രം പറഞ്ഞുതരുന്നു. അജിത് എന്ന നടനിലെ താരപരിവേഷം പരമാവധി മുതലെടുക്കുന്ന ആക്ഷന്‍ രംഗങ്ങളും സ്റ്റൈലിഷ് അവതരണവുമാണ് ചിത്രത്തില്‍.


ചക്രി തൊലെറ്റി, ശരത് മാണ്ഡവ, ജാഫര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം: യുവന്‍ ശങ്കര്‍ രാജ, ക്യാമറ: ആര്‍.ഡി രാജശേഖര്‍, എഡിറ്റിംഗ്: സുരേഷ് അരശ്.


billa2 stills 
click to enlarge








billa2, billa2 released, ajith, thala, parvathy omanakuttan, bruna abdulla, chakri toleti, billa2 released in kerala, billa2 preview, billa2 posters

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.