Monday, June 18, 2012

Ustad hotel Gallery: ഉസ്താദ് ഹോട്ടല്‍ 29 ന്





അന്‍വര്‍ റഷീദ് ഒരുക്കുന്ന 'ഉസ്താദ് ഹോട്ടല്‍' അടുത്താഴ്ച  പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.  29 നാണ് ചിത്രം റിലീസ് ചെയ്യുക. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ നിത്യാ മേനോനാണ് നായിക. തിലകന്‍ സുപ്രധാന വേഷത്തിലുണ്ട്. മുത്തച്ഛനും ചെറുമകനും തമ്മിലുള്ള ബന്ധമാണ് 'ഉസ്താദ് ഹോട്ടല്‍' പറയുന്നത്. 


മഞ്ചാടിക്കുരു, ഹാപ്പി ജേണി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സെക്കന്റ് ഷോക്ക് ശേഷം നായകനാകുന്ന ചിത്രമാണിത്.


റഫീക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോപീസുന്ദറാണ്. ചിത്രത്തിലെ 'അപ്പങ്ങളെമ്പാടും' എന്ന ഗാനം ഇതിനകം യു ട്യൂബിലും ടി.വി ചാനലുകളിലും ഹിറ്റാണ്. ക്യാമറ: ലോകനാഥന്‍, എഡിറ്റിംഗ്: മഹേഷ് നാരായണന്‍.


ട്രാഫിക്, ചാപ്പാകുരിശ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ 'ഉസ്താദ് ഹോട്ടല്‍' നിര്‍മിക്കുന്നത്. 


സിദ്ദിഖ്, മാമുക്കോയ, കുഞ്ചന്‍, ലെന, ഭഗത് മാനുവല്‍, പ്രവീണ, രാജു, ആര്യന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യും. 

malayalam movie ustad hotel gallery
(click to enlarge)













USTAD HOTEL TRAILOR

APPANGAL EMPADUM SONG -USTAD HOTEL

CREDITS
Movie : Ustad Hotel 
Director: Anwar Rasheed 
Story, Screenplay: Anjali Menon 
Banner: Magic Frames 
Producer: Listin Stephen 
Music: Gopi Sunder 
Lyrics: Rafeeq Ahmed 
Cinematography: Lokanathan 
Editing: Mahesh Narayanan 
Cast: Dulquer Salmaan, Nithya Menon, Thilakan, Siddique, Kunjan, Mammukoya, Aryan, Bhagath Manuel, Aaryan, Lena, Praveena



ustad hotel, malayalam movie ustad hotel, dulquer salman, nitya menon, anwar rasheed, anjali menon, thilakan, listin sthephen, magic frames, gopisunder, rafeeq ahamed, ustad hotel gallery, ustad hotel preview

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.