Friday, June 8, 2012

ഈയാഴ്ച മൂന്നു മലയാളം ചിത്രങ്ങള്‍ തീയറ്ററിലേക്ക്





ഈയാഴ്ച (ജൂണ്‍ 8) മൂന്നു മലയാള ചിത്രങ്ങള്‍ തീയറ്ററുകളിലെത്തുന്നു. നിധീഷ് ശക്തി ജയസൂര്യയെ നായകനാക്കി ഒരുക്കിയ 'വാദ്ധ്യാര്‍', കലാഭവന്‍ മണി നായകനാകുന്ന വി.മേനോന്‍ ചിത്രം 'സ്നേക്ക് ആന്റ് ലാഡര്‍', മുകേഷ്, രജത് മേനോന്‍, ജ്യോതിര്‍മയി തുടങ്ങിയവര്‍ അഭിനയിക്കുന്ന ജയകൃഷ്ണന്‍ കാരണവരുടെ 'നവാഗതര്‍ക്ക് സ്വാഗതം' എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. 


നിധീഷ് ശക്തിയുടെ 'വാദ്ധ്യാരി'ല്‍ കുട്ടികളേക്കാള്‍ കുറുമ്പനായ അധ്യാപകനായി ജയസൂര്യ എത്തുന്നു. ആന്‍ അഗസ്റ്റിനാണ് നായിക. മേനക, നെടുമുടി വേണു, വിജയരാഘവന്‍, സലീംകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ലക്ഷ്മി നാഥ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് രാഘവനാണ്. 


കാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന 'നവാഗതര്‍ക്ക് സ്വാഗതത്തില്‍ ഒരു കൂട്ടം നവാഗതരാണ് മുകേഷിനൊപ്പമുള്ളത്. രജത് മേനോന്‍, ഷഫ്ന, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കലവൂര്‍ രവികുമാറിന്റേതാണ് ചിത്രത്തിന്റെ രചന. 


കലാഭവന്‍ മണി നായകനാകുന്ന ത്രില്ലര്‍ 'സ്നേക്ക് ആന്റ് ലാഡറി'ല്‍ നേഹ പാന്‍ഡ്ഡേ ആണ് നായിക. രാം റെജി, പ്രിയാ ലാല്‍, പക്രു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മറുനാടന്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രദ്യൂമാന്‍ ശര്‍മയും നാദിര്‍ഷായുമാണ്. 


റെജി നായരുടെ സംവിധാനത്തില്‍ ശാരദ നായികയാകുന്ന 'കലികാലം', അമല്‍ നീരദിന്റെ 'ബാചചിലര്‍ പാര്‍ട്ടി', രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം 'സ്പിരിറ്റ്' തുടങ്ങിയവയാണ് അടുത്ത വാരം പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍. എന്നാല്‍ ഒരാഴ്ചയില്‍ ഒരു റിലീസ് മതിയെന്ന വിതരണക്കാരുടെ സംഘടനയുടെ പുതിയ മാര്‍ഗനിര്‍ദേശം ഇവയുടെ റിലീസിനെ ബാധിക്കുമോയെന്ന് ആശങ്കയുണ്ട്. 

vadhyar, navagatharkku swagatham, snake and ladder movie gallery
(click to enlarge)









sanke and ladder malayalam movie, vadhyar malayalam movie, jayasurya, ann augustine, nidheesh shakthi, navagatharkku swagatham, jyothirmayi, mukesh, shafna, jayakrishna karanaver, malayalam movie news

1 comments:

Sanu said...

ഒരുപാട് പടങ്ങള്‍ വന്നുപോകുന്നു. അല്ലാണ്ടെന്താ

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.