Wednesday, June 13, 2012

Spirit Gallery: 14 മുതല്‍ രഞ്ജിത്തിന്റെ 'സ്പിരിറ്റ്' ഒഴുകും





നല്ല സിനിമക്കായുള്ള പ്രേക്ഷകരുടെ ദാഹം തീര്‍ക്കാന്‍ മോഹന്‍ലാല്‍ -രഞ്ജിത്ത് ടീമിന്റെ 'സ്പിരിറ്റ്' ജൂണ്‍ 14 മുതല്‍ ഒഴുകിത്തുടങ്ങും.  ആറുവര്‍ഷത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ കനിഹയാണ് നായിക. 


രഘുനന്ദനന്‍ എന്ന എഴുത്തുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായും മാധ്യമപ്രവര്‍ത്തകനായുമൊക്കെ പ്രവര്‍ത്തിച്ചശേഷം 'സ്പിരിറ്റ്' എന്ന പുസ്തകമെഴുതുകയാണ് അയാളിപ്പോള്‍. 


ഇപ്പോള്‍ ഏകാകിയായ രഘുവിന് കൂട്ടുകാര്‍ മുന്‍ഭാര്യ മീര (കനിഹ)യും ഭര്‍ത്താവ് അലക്സിയും (ശങ്കര്‍ രാമകൃഷ്ണന്‍). കഥയെഴുത്തിന്റെ വഴിയില്‍ രഘുനന്ദനന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന മണിയന്‍ (നന്ദു) ഉള്‍പ്പെടെയുള്ളവരുടെ സ്വാധീനം എങ്ങനെ അയാളെ ബാധിക്കും? 


മദ്യത്തില്‍ മുങ്ങിത്താഴുന്ന ജീവിതങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ പക്ഷം. മദ്യപാനം വ്യക്തിജീവിതത്തില്‍ നിന്ന് സമൂഹത്തിനെ ബാധിക്കുന്ന തലത്തിലേക്ക് കടക്കുന്നതിനെയാണ് കുറിച്ചാണിത്. 


തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. തിലകന്‍, മധു, ലെന, നന്ദു, കല്‍പന, സുരാജ് വെഞ്ഞാറമൂട്, സിദ്ധാര്‍ഥ്, ടിനി ടോം തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വേണുവാണ്. സംഗീതം: ഷഹബാസ് അമന്‍, ഗാനങ്ങള്‍: റഫീക് അഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കലാസംവിധാനം: സന്തോഷ് രാമന്‍. വിതരണം: മാക്സ് ലാബ്.

spirit malayalam movie gallery
(click to enlarge)
























spirit malayalam movie, spirit malayalam cinema preview, spirit movie gallery, spirit malayalam posters, mohanlal, mohanlal in spirit, ranjith, ranjith's spirit, mohanlal and kaniha, kaniha, shankar ramakrishnan, nandu, thilakan, suraj venjaramood, venu, aashirvad cinemas, madhu, lena

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.