Tuesday, June 5, 2012

ആഴ്ചയില്‍ ഒരു റിലീസ് മതിയെന്ന് നിര്‍മാതാക്കളും വിതരണക്കാരും





മലയാളസിനിമാ മേഖലക്ക് കൂട്ടത്തോടെയുള്ള റിലീസ് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലുമായി നിര്‍മാതാക്കളുടെയും വിതരണക്കാരുടേയും സംഘടനകള്‍. ഇതേത്തുടര്‍ന്ന് ആഴ്ചയില്‍ ഒരു മലയാള ചിത്രം റിലീസ് ചെയ്താല്‍ മതി എന്ന രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംഘടനകള്‍ ഒരുങ്ങുന്നു. 


ജൂണ്‍ 14 മുതല്‍ ആഴ്ചയില്‍ ഒരു ചിത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടേയും സംഘടനകളുടെ സംയുക്ത യോഗത്തില്‍ ധാരണയായത്. ഒരുപാട് ചിത്രങ്ങള്‍ ഒരേദിവസം റിലീസായാല്‍ പലതും ശ്രദ്ധിക്കപെടാതെ തീയറ്റര്‍ വിടും എന്ന വിലയിരുത്തലാണ് കാരണം. പല ചെറുകിട ചിത്രങ്ങള്‍ക്കും നലല തുടക്കം ലഭിക്കാന്‍ തീരുമാനം സഹായമാവുമെന്നും സംഘടനകള്‍ കരുതുന്നു. ഉത്സവസീസണുകളില്‍ ഒന്നിലധികം ചിത്രങ്ങള്‍ പുറത്തിറക്കുന്നതില്‍ പ്രശ്നമുണ്ടാകില്ല.


എന്നാല്‍, ഇത്തരം നിയന്ത്രണം വരുന്നത് റിലീസിനൊരുങ്ങിയിരിക്കുന്ന പല ചിത്രങ്ങളെയും ബാധിക്കുമെന്നും ആക്ഷേപമുണ്ട്. റിലീസ് തീയതി കിട്ടാന്‍ വൈകിയാല്‍ പലതും കാലംതെറ്റി പുറത്തിറങ്ങി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവില്ലത്രേ. 


കഴിഞ്ഞമാസങ്ങളില്‍, അഞ്ചിലധികം ചിത്രങ്ങളില്‍ ഏതാണ്ട് ഒരേകാലത്ത് വന്‍ വിജയം നേടിയതായും എതിര്‍വാദമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഇത്തരം വിലക്ക് ബാധകമല്ലാത്തതും മലയാളത്തിന് തിരിച്ചടിയാകും. എന്തായാലും പുതിയ തീരുമാനം മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടിട്ടുണ്ട്.


release restrictions in malayalam cinema, only one film to release in a week, malayalam movie, malayalam cinema news, film distributors associations, producers association

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.