Wednesday, June 27, 2012

No66 Madhura Bus Gallery: നമ്പര്‍ 66 മധുര ബസ് ഈയാഴ്ച ഓടിത്തുടങ്ങും







വൈരത്തിനു ശേഷം പശുപതിയെ നായകനാക്കി എം.എ നിഷാദ് അണിയിച്ചൊരുക്കുന്ന റോഡ് മൂവി 'നമ്പര്‍ 66 മധുര ബസ്' തീയറ്ററുകളിലെത്തുന്നു. ഈയാഴ്ച പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കെ.വി അനിലാണ്. ജൂണ്‍ 29നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.


ശത്രുവിനെ തേടി പുനലൂര്‍ മുതല്‍ മധുരവരെയുള്ള ബസില്‍ ഒരാള്‍ നടത്തുന്ന യാത്രയാണ് ഈ സസ്പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ പറയുന്നത്. പ്രമുഖ നാടകനടനും ബോളിവുഡ് താരവുമായ  മകരന്ദ് ദേശ്പാണ്ഡേ സുപ്രധാനമായ പ്രതിനായക വേഷത്തിലെത്തുന്നു. വനത്തില്‍ ചിത്രീകരിച്ച സാഹസിക രംഗങ്ങളും ചിത്രത്തിലുണ്ട്.


പത്മപ്രിയ, ശ്വേതാ മേനോന്‍, മല്ലിക എന്നിവരാണ് നായികമാര്‍. തിലകന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, അനില്‍ മുരളി, ചെമ്പില്‍ അശോകന്‍, സുധീര്‍ കരമന, കലിംഗ ശശി, രേഖ, സീമാ ജി. നായര്‍, ജയലളിത, മഹിമ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 


ഗാനങ്ങള്‍: വയലാര്‍ ശരത്, രാജീവ് ആലുങ്കല്‍, സംഗീതം: എം.ജയചന്ദ്രന്‍, പശ്ചാത്തല സംഗീതം: രാജാമണി, കല: ഗിരീഷ് മേനോന്‍, എഡിറ്റിംഗ്: സംജിത്ത് മുഹമ്മദ്. എന്‍.എഫ്.സി എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


malayalam movie no.66 madhurabus gallery
(click to enlarge)


























no 66 madhura bus, malayalam movie no66 madhura bus, m.a nishad, pasupathi, mallika, reeja, padmapriya, swetha menon, rekha, makarand deshpande, nfc entertainments, m.jayachandran, madhura bus gallery, malayalam cinema news

1 comments:

Anonymous said...

nalla cinemayano? reviews onnum kanunnillallo?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.