Tuesday, June 26, 2012

Namukku Parkkan Gallery: അനൂപ് മേനോന്റെ 'നമുക്ക് പാര്‍ക്കാന്‍' 29ന്





അനൂപ് മേനോനെ നായകനാക്കി അജി ജോണ്‍ സംവിധാനം ചെയ്യുന്ന 'നമുക്ക് പാര്‍ക്കാന്‍' ജൂണ്‍ 29ന് തീയറ്ററുകളിലെത്തും. മേഘനാ രാജ് നായികയാകുന്ന ചിത്രത്തിന്റെ രചന ജയന്‍ -സുനോജിന്റെതാണ്.


വെറ്റിനറി ഡോക്ടറായ രാജീവിന്റെയും ഭാര്യ രേണുകയുടേയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. വാടകവീട്ടില്‍ രണ്ടു പെണ്‍മക്കളുമായി കഴിയുമ്പോഴും ഈ സ്വപ്നസാക്ഷാത്കാരത്തിനായുള്ള നെട്ടോട്ടത്തിലായിരുന്നു അവര്‍. ഇതിനിടെയുണ്ടാകുന്ന ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കുടുംബകഥ വികസിക്കുന്നത്. അനൂപ് മേനോനും മേഘനയുമാണ് യഥാക്രമം രാജീവും രേണുകയുമാകുന്നത്. 


അശോകന്‍, മണിയന്‍പിള്ള രാജു, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, മണികണ്ഠന്‍, നന്ദു, ദേവന്‍, കവിയൂര്‍ പൊന്നമ്മ, ഗീതാ വിജയന്‍, ബേബി കീര്‍ത്തന, ബേബി കൃതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


ജിതിന്‍ ആര്‍ട്സിനു വേണ്ടി ജോയ് തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിര്‍മിക്കുന്നത്. ബ്യൂട്ടിഫുളിനുശേഷം അനൂപ് മേനോന്‍ ഗാനരചയിതാവാകുന്ന ചിത്രം കൂടിയാണിത്. രതീഷ് വേഗയാണ് സംഗീതം. ക്യാമറ: പ്രിജിത്ത്, എഡിറ്റിംഗ്: ഷംജിത്ത്, കല: സാബു മോഹനന്‍, സ്റ്റില്‍സ്: ഷിജില്‍ ഒബ്സ്ക്യൂറ. വിതരണം: ജിതിന്‍ ആര്‍ട്സ്.

malayalam movie namukku parkkan gallery
(click to enlarge)






























namukku parkkan, malayalam movie namukku parkkan, aji john, anoop menon, meghana raj, anoop menon and meghana raj, namukku parkkan gallery, meghna raj stills, ratheesh vega, jithin arts

1 comments:

Krishnakumar said...

ഈ മഴക്കാലത്ത്‌ ചോരാത്ത വീടാണോ അനൂപ്‌ മേനോന്‍ ഒരുക്കിയത്? അതോ മഴ നനയുമോ?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.