Thursday, June 7, 2012

വാവ സുരേഷിന്റെ കഥയുമായി നാഗമാണിക്യം ഒന്‍പതിന്





പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിന്റെ ജീവിതകഥ പറയുന്ന ഹ്രസ്വ ചിത്രമായ 'നാഗമാണിക്യ'ത്തിന്റെ ആദ്യ പ്രദര്‍ശനം ജൂണ്‍ ഒമ്പത് ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം പ്രസ്ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കും. പത്ര പ്രവര്‍ത്തകനായ  ഭരതന്നൂര്‍ ഷമീര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നിര്‍മാണം ടി.കെ.എം. ഹമീദ് കൂരച്ചുണ്ട്. ക്യാമറ സുനില്‍ കൈമനം. എഡിറ്റിങ് വിജില്‍ കോട്ടയം. 


ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നിന്നുള്ള 30 ഓളം വിദ്യാര്‍ഥികളും അഭിനയിക്കുന്നു.  പേരണ്ണാപുരം സ്കൂളിലെ സാഹിത്യ ശില്‍പശാലക്കിടെ യാദൃശ്ചികമായി സ്കൂളില്‍ കാണപ്പെടുന്ന പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിനെ വിളിച്ചുവരുത്തുന്നതും കുട്ടികളും വാവസുരേഷും തമ്മില്‍ സൌഹൃദം ഉണ്ടാകുന്നതാണ് കഥാതന്തു. 


പാമ്പുകളെ കുറിച്ചുള്ള കുട്ടികളുടെ അന്ധവിശ്വാസവും ഭയവും അകറ്റുകയാണ് ചിത്രത്തിലൂടെ വാവ സുരേഷ്. ഒരു പാമ്പു പിടിത്തക്കാരന്‍ എന്നതിലുപരി ജന്തു സ്നേഹിയും പ്രകൃതി സ്നേഹിയുമായി കുട്ടികളുടെ ഇഷ്ടക്കാരനാകുകയും ചെയ്യുന്നുണ്ട്. ഒപ്പം കുട്ടികളുടെ കാഴ്ചപാടില്‍ കൂടി വാവ സുരേഷിന്റെ ജീവിത യാഥാര്‍ഥ്യങ്ങളും അനാവരണം ചെയ്യുന്നു.

nagamanikyam stills


also read,

'നാഗമാണിക്യം' പൂര്‍ത്തിയായി



vava suresh, nagamanikyam, nagamanikyam short film, bharathannoor shameer, bharathannur shameer, documentary on vava suresh, kureepuzha sreekumar, snake catcher vava suresh

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.