Friday, June 22, 2012

കാര്‍ത്തിയുടെ 'ശകുനി' എത്തി





യുവതാരം കാര്‍ത്തിയുടെ പുതിയ തമിഴ്ചിത്രം 'ശകുനി' 22ന് തീയറ്ററുകളിലേക്ക്. പൊളിറ്റിക്കല്‍ സറ്റൈര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ പ്രണിതയാണ് നായിക. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കര്‍ ദയാലാണ്.


സന്താനം, രാധികാ ശരത്കുമാര്‍, പ്രകാശ് രാജ്, കോട്ട ശ്രീനിവാസറാവു, നാസര്‍, കിരണ്‍ എന്നിവരാണ് താരങ്ങള്‍. എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്, സംഗീതം: ജി.വി പ്രകാശ്കുമാര്‍, ക്യാമറ: പി.ജി മുത്തയ്യ. 


കേരളത്തിലും വമ്പന്‍ വൈഡ് റിലീസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 85 കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. തിരുവനന്തപുരം നഗരത്തില്‍  മൂന്നുകേന്ദ്രങ്ങളിലും പാലക്കാട് നാലുകേന്ദ്രങ്ങളിലുമുണ്ട്. ഇഫാര്‍ ക്രിയേഷന്‍സിന് വേണ്ടി റാഫി മതിരയാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. 









saguni, sakuni tamil movie, karthi in saguni, pranita stills from saguni, saguni kerala theatre list, saguni malayalam posters

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.