Friday, June 8, 2012

IDSFFK2012: അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ എട്ടു മുതല്‍


  


സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോര്‍ട്ട്ഫിലിം ഫെസ്റിവലിന് ജൂണ്‍ എട്ടിന് തിരുവനന്തപുരത്ത് തുടക്കമാകുന്നു. വൈകിട്ട് ആറിന് വഴുതക്കാട് കലാഭവന്‍ തീയറ്ററില്‍ പ്രമുഖ ചലച്ചിത്രകാരന്‍ ഗൌതം ഘോഷ് ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷനായിരിക്കും. കെ മുരളീധരന്‍ എം.എല്‍.എ ഫെസ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. കലാഭവന്‍ തിയേറ്ററും ട്രാന്‍സ് ടവേഴ്സ് ഹാളുമാണ് പ്രദര്‍ശനവേദികള്‍. രാവിലെ 9 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ആയിരം പേര്‍ മേളയില്‍ ഡെലിഗേറ്റുകളും 200 പേര്‍ അതിഥികളുമാണ്.  പ്രശസ്ത ഡോക്യുമെന്ററി സംവിധായിക രാജുല ഷാ യുടെ 'ലോക്നാഥ് റീ ടോള്‍ഡ് ' ആണ് ഉദ്ഘാടന ചിത്രം. ശാലിനി ഉഷാ നായര്‍ തയാറാക്കിയ സിഗ്േനച്ചര്‍ ഫിലിം ആയിരിക്കും മേളയുടെ പ്രദര്‍ശനങ്ങള്‍ക്ക് ആമുഖമാകുക.


മത്സരചിത്രങ്ങള്‍, ഫോക്കസ് ചിത്രങ്ങള്‍ (പ്രദര്‍ശന വിഭാഗം) എന്നീ വിഭാഗങ്ങളിലായി 203 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 620 ചിത്രങ്ങളില്‍ നിന്നാണ് 203 ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍( ഹ്രസ്വ കഥാ ചിത്രം), മ്യൂസിക് വീഡിയോ, അനിമേഷന്‍ ചിത്രങ്ങള്‍, ക്യാമ്പസ് ചിത്രങ്ങള്‍ എന്നീ ഇനങ്ങളിലുള്ള ചിത്രങ്ങളാണ് രണ്ട് വിഭാഗത്തിലുമായി പ്രദര്‍ശിപ്പിക്കുന്നത്.


മത്സരവിഭാഗത്തില്‍ 23 ഷോര്‍ട്ട് ഡോക്യുമെന്ററി ചിത്രങ്ങള്‍, 9 ലോങ് ഡോക്യുമെന്ററി ചിത്രങ്ങള്‍, 34 ഹ്രസ്വ കഥാ ചിത്രങ്ങള്‍ ( ഷോര്‍ട്ട് ഫിക്ഷന്‍), 7 മ്യൂസിക് വീഡിയോ ചിത്രങ്ങള്‍, 14 അനിമേഷന്‍ ചിത്രങ്ങള്‍, 7 ക്യാമ്പസ് ചിത്രങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഫോക്കസ് വിഭാഗത്തില്‍ 7 ഷോര്‍ട്ട് ഡോക്യുമെന്ററി ചിത്രങ്ങളും 5 ലോങ് ഡോക്യുമെന്ററികളും 8 ഹ്രസ്വകഥാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കൂടാതെ അന്താരാഷ്ട്ര വിഭാഗത്തില്‍ 26 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.


അഫ്ഗാന്‍ ചിത്രങ്ങളുടെയും ആഫ്രിക്കന്‍ ചിത്രങ്ങളുടെയും പ്രത്യേക പാക്കേജുകളുമുണ്ടാകും. ഇവയ്ക്കുപുറമേ അഡേല പീവ, അമര്‍ കണ്‍വര്‍റിട്രോകളും, റിച്ചാര്‍ഡ് ലീകോക്ക് ഹോമേജ്, ഒബര്‍ ഹ്വസന്‍ ഫെസ്റിവലില്‍ അവാര്‍ഡിനര്‍ഹമായ മ്യൂസിക് വീഡിയോ ചിത്രങ്ങളുടെയും എസ്റോണിയന്‍ അനിമേഷന്‍ ചിത്രങ്ങളുടെയും പ്രത്യേക പാക്കേജ് എന്നിവയും ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കും.  


IDSFFK2012, international documentary and short film festival , trivandrum short film festival, chalachitra academy, short film festival from june 8

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.