Saturday, June 23, 2012

തിരുവനന്തപുരത്ത് ഫ്രഞ്ച് ചലച്ചിത്രോല്‍സവം വരുന്നു





സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫ്രഞ്ച് സാംസ്കാരിക കേന്ദ്രമായ അലയന്‍സ് ഫ്രാഞ്ചൈസും ചേര്‍ന്ന് തിരുവനന്തപുരത്ത് ദ്വിദിന ഫ്രഞ്ച് ചലച്ചിത്രോത്സവം സംഘടിപ്പിക്കും. ജൂണ്‍ 30, ജൂലൈ ഒന്ന് തീയതികളിലാണ് ചലച്ചിത്രോത്സവം. 


2011 ല്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ അഞ്ച് ഫ്രഞ്ച്ചിത്രങ്ങള്‍ ക്രലാഭവന്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ 30ന് വൈകുന്നേരം അഞ്ചിന് എ  ബെറ്റര്‍ ലൈഫ്, 7.30ന് ചിക്കന്‍ വിത്ത് പ്ലംസ്, ജൂലൈ ഒന്നിന് 3.30ന് ഡെലിക്കസി, വൈകുന്നേരം 5.30ന് നോബഡി എല്‍സ് ബട്ട് യു, 7.30ന് പോളിസ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൌജന്യമാണ്.


french film festival, trivandrum french film fest, kerala chalachitra academi, alliance francaise

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.