Tuesday, June 26, 2012

വേനലിന്റെ കളനീക്കങ്ങളുടെ പേരുമാറ്റി -ആഗസ്റ്റ് ക്ലബ്





 കെ.ബി വേണു സംവിധാനം ചെയ്യുന്ന കന്നിചിത്രമായ 'വേനലിന്റെ കളനീക്കങ്ങ'ളുടെ പേര് മാറ്റി, ആഗസ്റ്റ് ക്ലബ് എന്നാണ് പുതിയ പേര്. പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റീമ കല്ലിംഗലാണ് മുഖ്യ വേഷം കൈകാര്യം ചെയ്യുന്നത്.


വേനലിന്റെ കളനീക്കങ്ങളെന്ന പേര് കാവ്യാത്മകമാണെങ്കിലും എല്ലാത്തരം പ്രേക്ഷകരുമായും സംവദിക്കുമോ എന്ന സംശയമാണ് പേരുമാറ്റത്തിന് കാരണം. 




ദര്‍ശിനി കണ്‍സെപ്റ്റിന്റെ ബാനറില്‍ വി.എസ് അധീഷാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം: പ്രതാപ് നായര്‍, ഗാനങ്ങള്‍: റഫീക് അഹമ്മദ്, സംഗീതം: ബെന്നറ്റ്. മുരളി ഗോപി, തിലകന്‍, അരുണ്‍, മാള അരവിന്ദന്‍, സുനില്‍ സുഖദ, കെ.പി.എ.സി ലളിത, സുകുമാരി, പ്രവീണ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 


venalinte kalaneekkangal, august club, venalinte kalaneekkangal renamed as august club, k.b. venu, ananthapadmanabhan, murali gopy

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.